തുള്ളലുകളിൽകാണുന്ന കേരളം
സ്വപ്രജകൾക്കു വിദ്യാഭ്യാസവും തജ്ജന്യമായ മനഃപരിഷ്കാരവും വർദ്ധിപ്പിക്കുവാൻ യത്നിച്ചിരുന്നതുപോലെതന്നെ, അവരിൽ ഈശ്വരവിശ്വാസവും സന്മാർഗ്ഗബോധവും ഉളവാക്കുന്നതിനുതകുന്ന ഏർപ്പാടുകളും രാജാക്കന്മാർ ചെയ്തിരുന്നു.
“ദേവബ്രാഹ്മണവിശ്വാസം പുന-
രേവം മറെറാരുനാട്ടിലുമില്ല
ദേവസ്വത്തെ ഹരിപ്പാൻ തന്നുടെ
ജീവനതുള്ളാന്നാഗ്രഹമില്ല
നൈവേദ്യത്തിനു പാല്പായസവും
ശീവേലിപൂജവിളക്കും മാലയു-
മീവകസകലം സമ്പാദിച്ചു
വെണ്മകലർന്ന മഹാക്ഷേത്രം ബഹു-
വെണ്മാടമതാക്കിപ്പണിയിച്ചു.” (പ്ര. മാഹാത്മ്യം)
എന്നിങ്ങനെയുള്ള വർണ്ണനകൾതന്നെ അതിലേയ്ക്ക് അനിഷേധ്യമായ തെളിവുകളാണു്.