തുള്ളലുകളിൽകാണുന്ന കേരളം
“സവ്വാധികാരിയെക്കണ്ടാൽ നമുക്കിന്നു
കാര്യങ്ങൾ സാധിക്ക വൈഷമ്യമായ്വരും
നാണിയെക്കണ്ടാലെളുപ്പമാമെന്നൊരു
നാണിയം നാട്ടിൽ നടത്താതിരിക്കണം.”
എന്നു ഹരിണീസ്വയംവരത്തിൽ നമ്പ്യാർ ആ സംഗതിയെ വ്യക്തമാക്കുകയും അധിക്ഷേപിക്കുകയും ചെയ്തിട്ടുണ്ടു്.
കാര്യക്കാരന്മാരിൽ വളരെപ്പേരും ആഢ്യത്വം നടിക്കുന്നവരും ആഡംബരപ്രിയന്മാരുമായിരുന്നുവെന്നു തുള്ളലുകൾകൊണ്ടു വ്യക്തമാകുന്നു. മററു ചില സ്വഭാവ ദോഷങ്ങളും അവർക്കുണ്ടായിരുന്നതായി നമ്പ്യാർ പ്രസ്താ വിക്കാതിരിക്കുന്നില്ല.
മേനോക്കി, കണക്കപ്പിള്ളമാർ, മണ്ഡപത്തുംവാതൽ അധികാരി മുതലായ ഇതര ഉദ്യോഗസ്ഥന്മാരും “യഥാ രാജ തഥാപ്രജാ” എന്ന മട്ടിൽ അക്കാലത്തു അഴി മതിക്കോമരങ്ങൾതന്നെയായിരുന്നു. സാധുജനങ്ങളെ ദ്രോഹിച്ചു പണം പിടുങ്ങുവാൻ ഇപ്പറഞ്ഞ എല്ലാവരും ബഹുവിരുതന്മാർ തന്നെ.