തുള്ളലുകളിൽകാണുന്ന കേരളം
നായാട്ടിൽ അക്കാലത്തെ രാജാക്കന്മാർക്കും ജനങ്ങൾക്കും വളരെ ഭ്രമമായിരുന്നുവെന്നു തോന്നുന്നു. അതിലേയ്ക്ക് അന്നവർ ഉപയോഗിച്ചിരുന്ന ആയുധങ്ങളെപ്പററി സ്യമന്തകത്തിൽ പ്രസ്താവിച്ചുകാണുന്നുണ്ട്.
വില്ലും, നല്ല ശരങ്ങളും, ചുരികയും, ചക്രങ്ങൾ
ശൂലങ്ങളും ചൊല്ലേറും ചിലകത്തി, വാള്, ചവളം, തോക്കു, മുനക്കത്തിയും
മററും പ്രസ്തുത ആയുധങ്ങളിൽ പ്രധാനമായവയായിരുന്നു. ഘോഷയാത്ര, കിരാതം, കല്യാണസൗഗന്ധികം മുതലായ തുള്ളലുകളിൽ അന്നത്തെ നായാട്ടിൻ്റെ സമ്പ്രദായത്തെ സരസമായി നമ്പ്യാർ വർണ്ണിച്ചിട്ടുണ്ട്.
കേരളീയവനിതമാരുടെ പഴയ ആഭരണങ്ങളിൽ പലതും ഇന്നു കാലോചിതമല്ലാതെ തീർന്നിരിക്കയാണല്ലൊ.
‘മിന്നും മിടിലും മുടുകുമണിയുന്ന
കന്നൽമിഴികളുമന്യജനങ്ങളും’