ദൃശ്യകലാപ്രസ്ഥാനം
ഈമട്ടിലുള്ള അലങ്കാരങ്ങളും, പ്രസ്തുത കൃതികളിൽ പലതിലും സുലഭമാണ്.
രൗദ്രവീരരസങ്ങളുടെ ബാഹ്യപ്രകടനം ആട്ടക്കഥകളിലെ ശ്ലോകങ്ങളിലും പദങ്ങളിലും കാണുന്നതുപോലെ പദ്യസാഹിത്യത്തിൻ്റെ മറെറാരു ശാഖയിലും സുലഭമല്ലെന്നുതന്നെ പറയാം.
“തൽക്കാലേ തേന രോഷാദ്വികടതരജടാതാഡിതാൽ ഭൂമിപൃഷ്ഠാ-
ദുത്തിഷ്ടന്തീ കരാളാപദയുഗളഭരാൽ കമ്പയന്തീ ജഗന്തീ
ഉന്നമ്രാതമ്രകേശൈർന്നഭസി ഘനഘടാം ഘട്ടയന്തീ നദന്തീ
ഖഡ്ഗം തീവ്രം വഹന്തീ സവിധമഥ മുനേരേത്യ കൃത്യാ ബഭാഷേ.”
“കിങ്കരവൈ ഭഗവൻ! മുനീശ്വര കിങ്കരി ഞാനധുനാ…” (അംബരീഷചരിതം)
ശ്രാവം ശ്രാവം തദാനീം പ്രിയനിധനമഥക്രോധസംഘൂർണ്ണിതാഭ്യാം
ചക്ഷുർഭ്യാമുദ്വമന്തീ സുരഹരനിടിലോദ്ഭ്രാന്തബർഹിശ്ശിഖാഭാം
ഭ്രാമ്യജ്യോതിഷ്ക്കന്നാളിം ഘടനഝടഝടാ ദംഷ്ട്രികാ സിംഹികേതി പ്രഖ്യാതാസഹ്യരൂക്ഷാക്ഷരകഥനപരാ രാക്ഷസി പ്രോത്ഥിതാഭ്രൽ (കിർമ്മീരവധം)
ഇത്യാദി ശ്ലോകങ്ങളിലും പദങ്ങളിലും സ്ഫുരിക്കുന്ന രൗദ്രവീരരസങ്ങൾ അനുഭവ വേദ്യങ്ങളത്രെ.
