ദൃശ്യകലാപ്രസ്ഥാനം
അലങ്കാരം: അലങ്കാരപ്രയോഗത്തിൽ വാര്യർ വളരെയേറെ ശ്രദ്ധിക്കാറുണ്ട്. രസപോഷണത്തിനോ ആശയപ്രകാശനത്തിനോ മാത്രമല്ലാതെ കവി അനാവശ്യമായി ഒരിടത്തും അലങ്കാരപ്രയോഗം ചെയ്ക പതിവില്ല.
”എന്തൊരു കഴിവിനി ഇന്ദുമുഖിക്കുമെന്നിൽ
അന്തരംഗത്തിൽ പ്രേമം വന്നീടുവാൻ?
പെണ്ണിനൊരാണിലൊരു പ്രേമതാമരയ്ക്കിന്നു
കന്ദർപ്പൻ വേണമല്ലോ കന്ദം സമർപ്പയിതും.”
”കമനി! രത്നകനകങ്ങളുടെ – ഘടനയേ ഘടന നിങ്ങളുടെ;
വിഷ്ണു രമയ്ക്കു, നിശയ്ക്കു ശശാങ്ക, – നുമയ്ക്കു ഹരൻ, നളനോർക്കിൽ നിനക്കും.”
എന്നും മറ്റുമുള്ള പ്രയോഗങ്ങളുടെ ഭംഗിയും ഔചിത്യവും ആലോചനാമൃതമെന്നേ പറയാവൂ.
