ഗദ്യസാഹിത്യചരിത്രം. പതിനൊന്നാമദ്ധ്യായം

ദൃശ്യകാവ്യപ്രസ്ഥാനം (രണ്ടാം ഭാഗം)

ഈ ശാഖയിൽ അഭിനന്ദനീയമായി പ്രവർത്തിച്ചിട്ടുള്ളവരും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നവരുമായ പലരേപ്പറ്റിയും ഇനിയും പ്രസ്താവിക്കുവാനുണ്ട്. ഗ്രന്ഥ വിസ്തൃതിയെ ഭയന്ന് അവരിൽ ചിലരുടെ പേരുകളും കൃതികളും കുറിക്കുവാൻ മാത്രമേ ഇവിടെ മുതിരുന്നുള്ളു.

വൈക്കം ചന്ദ്രശേഖരപിള്ള (മുകിലമുകുളം, ആളോഹരി, വീര ബലി), പി. എം. ശങ്കരൻ നമ്പ്യാർ (ചേമനിർവ്വേദം, രംഗദീപ്തി), കുറിച്ചിത്താനം പി. ശിവരാമപിള്ള (ത്യാഗഭൂമി, പ്രണയതസ്ക്കരൻ, സൗഹാർദവേദി, ഭഗ്നഹൃദയം). കപ്പന കൃഷ്ണമേനോൻ (കേരളവർമ്മ പഴശിരാജാ), കെ. കെ. വേലായുധൻപിള്ള (അനാർക്കലി). തിരുനയിനാർ കുറിച്ചി (സ്ത്രീ, നർത്തകി, മുത്തുമാല, പ്രതിഫലം, പ്രതികാരം, ഉമർഖയ്യാം), പി. എ. വാരിയർ (ചവിട്ടിക്കുഴച്ച മണ്ണു്. ആൽത്തറ), ഉള്ളാട്ടിൽ ശങ്കരൻകുട്ടി മേനോൻ (കൃഷ്ണകുമാരി), ജോൺ പീറ്റർ തോട്ടം (മാത്തുത്തരകൻ), കെ. കെ. വാദ്ധ്യാർ (രാഗിണി), കെ. സരസ്വതി അമ്മ (ദേവദൂതി). എ. പി. പി. നമ്പൂതിരി (കാബൂളിവാലാ, കൊഴിഞ്ഞുവീണ പൂമൊട്ട്, മാഞ്ഞുപോയ മഴവില്ല്, ഓണപ്പുടവ). കെ. എസ്‌. കെ. (കലങ്ങിത്തെളിഞ്ഞു. പ്രണയദൂതൻ, പുകഞ്ഞകൊള്ളി). തിക്കുറിശ്ശി (ജീവിതയാത്ര. ബ്രഹ്മചാരി). ജി. വിവേകാനന്ദൻ (അമ്മ, ജീവിതരംഗങ്ങൾ, കെടാവിളക്ക്‌), കെ. സുരേന്ദ്രൻ (ബലി, പളുങ്കുപാത്രം, അനശ്വര മനുഷ്യൻ), എരൂർ വാസുദേവു് (ജീവിതം അവസാനിക്കുന്നില്ല, ഈ ചിലമ്പൊലി അവസാനിക്കാതിരിക്കട്ടെ, ആദാമിൻ്റെ സന്തതികൾ), ഏ. വി. ശ്രീകണ്ഠപ്പൊതുവാൾ (പെണ്ണുകാണൽ, സ്നേഹിക്കുന്ന പെണ്ണ്, തിരിച്ചടി), നോർബർട്ട് പാവന (വിലങ്ങുകൾ, തടങ്കൽ പാളയങ്ങൾ). കെ. ജി. സേതുനാഥ് (ഉളിക്കു മൂർച്ചയുണ്ടു്, അരമണിക്കൂർ നാടകങ്ങൾ, ഏകാങ്കപഞ്ചകം), തായാട്ട് (ആ വാതിൽ അടയ്ക്കരുതു്, നീതിയില്ലാത്ത നിയമം), എൻ. വി. കൃഷ്ണവാര്യർ (വാസ്കോഡിഗാമ, വീരരവിവർമ്മ ചക്രവർത്തി), ഇ. വി. ജി (പണത്തിൻ്റെ പിന്നാലെ, നാം മനുഷ്യരാണ്’, മോള് നിൻ്റെ മൊതലെൻ്റെ, കണ്ടവരുണ്ടോ, വെള്ളത്തൂവാല). ദേവസ്യാ അഞ്ഞൂറ്റിമംഗലം (അഭയാർത്ഥികൾ, ടിപ്പുസുൽത്താൻ, കൊന്തയും രുദ്രാക്ഷവും, രക്തരേഖ). എൻ. ഗോവിന്ദൻകുട്ടി (ഉണ്ണിയാർച്ച, ആരോമലുണ്ണിയും കണ്ണപ്പുണ്ണിയും, ഒരു വിവാഹത്തിൻ്റെ കഥ, ദാഹിക്കുന്ന മത്സ്യങ്ങൾ), ഏവൂർ സി. കെ. (വേലയിറക്കല്ലേ. ബാങ്കർ), ജയിംസ് മണിമല (വയ്യാവേലികൾ, പ്രേമയാഗം), ടി. കെ. രാമൻമേനോൻ (മാതുക്കുട്ടി), എം. പി. ശിവദാസമേനോൻ (മനശ്ശാസ്ത്രത്തിൻ്റെ മക്കാറ്). ഉറുബ് (മണ്ണും പെണ്ണും, തീകൊണ്ടു കളിക്കരുതു്), പി. സി. കോരുതു് (പ്രേമപൂജ, മധുലീല), വി. ടി. നന്ദകുമാർ (മഴക്കാലത്തു മഴ പെയ്യും). ടി. മുഹമ്മദ് യൂസഫ് (കണ്ടംബെച്ച കോട്ട്, വിരിയാത്ത പൂമൊട്ടുകൾ). ചെറുകര പത്മനാഭപിള്ള (എൻ്റെ മണ്ണ്, ജാതിഭ്രാന്തു്). മിസ്സിസ് പെഹെലൻ തോമസ് (പ്രേമാർപ്പണം, ലുബ്ദൻ), പ്രസന്നൻ ജി. (വായ്പ ഭർത്താവു്’, മലനാടിൻ്റെ മക്കൾ, ജീവിതം എരിഞ്ഞടങ്ങാറായി), കാനം ഇ. ജെ. (ഭ്രാതാക്കൾ, കലയും ചങ്ങലയും, മതിലുകൾ ഇടിയുന്നു, രാവും പകലും, പകരം ഞങ്ങൾ ചോദിക്കും, ഈ ഓടം മുങ്ങുകയില്ല). ശ്രീമന്ദിരം കെ. പി. (കാലനു കണക്കുതെറ്റി, ഓണമുണ്ടും ഓടക്കുഴലും, അടർക്കളം. കിനാവള്ളികൾ), പോഞ്ഞിക്കര റാഫി (മത്തായി മാസ്റ്റർ, മെഴുകുതിരി), പൂജപ്പുര കൃഷ്ണൻനായർ (സ്വദേശാഭിമാനിയുടെ നാടുകടത്തൽ, സൂര്യനസ്തമിച്ചു). എബ്രഹാം ജോസഫ് (സമാധാനത്തിൻ്റെ സമ്രാജ്യത്തിലേക്ക്), പുളിമൂട്ടിൽ ശങ്കരനാരായണൻ (തകർന്ന തറവാട്ട്, നേരും നുണയും). മാത്യു ഇടമറ്റം (കൈത്തിരികൾ, കാൽവരി), പി. കർമ്മചന്ദ്രൻ (ചെകുത്താൻ മതംമാറുന്നു), ജോസഫ് ജോൺ (സലോമി), വിക്രമൻ (മാവേലിയും മക്കളും), എൻ. കെ. ഭരതൻ (ഇരുൾനിറഞ്ഞ മനസ്സ്, ഈ വേദന അവസാനിക്കുകയില്ല). നന്തനാർ (ഒരു കുടുംബം പിറക്കുന്നു), വി. സി. ചാക്കൊ (യൂദാ), പാറയിൽ ഷംസുദീൻ (രാഗ സുഷമ), ഒ. പി. ജോസഫ് (കുറെ അധികം വേദനകളും കൂടെ കുറെ സത്യങ്ങളും). ജഗതി (വിധവ, ഇളയിടത്തുറാണി, കറക്കുകമ്പനി, ഏടാകൂടം) ഇത്തരത്തിൽ അനേകം പേരുകൾ ഇനിയും ഉദ്ധരിക്കുവാനുണ്ട്.