പദ്യസാഹിത്യചരിത്രം. ഇരുപത്തിയഞ്ചാമദ്ധ്യായം

നവീനയുഗം (തുടർച്ച)

പൗർണ്ണമി, മഹാകവിയുടെ ഷഷ്ടിപൂർത്തിയോടനുബന്ധിച്ചു പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഒരു നല്ല സമാഹാരമാണു്. അദ്ദേഹത്തിൻ്റെ ‘വിളക്കുകൊളുത്തൂ’ എന്ന സമാഹാരത്തിനു് 1976-ൽ കേരളസാഹിത്യ അക്കാദമിയിൽനിന്നു് അവാർഡ് ലഭിച്ചിട്ടുണ്ട്.

പ്രധാനകൃതികൾ: കേരളം വളരുന്നു (8 ഭാഗങ്ങൾ), മനുഷ്യർ, രാഗാലാപം, ബാഷ്പരാഗം, നവയുഗം, മലനാടു്, അന്ത്യപൂജ, ജീവിതകാഹളം, പടക്കളം, കൈരളീമുരളി, നിർവ്വാണമേഖല, ഓളങ്ങൾ, അമൃതകല, പാലാഴി, എനിക്കു ദാഹിക്കുന്നു, ഗാനനാടകങ്ങൾ, പൗർണ്ണമി, സുന്ദരകാണ്ഡം ശ്രാവണഗീതം തുടങ്ങിയവയത്രെ.