പദ്യസാഹിത്യചരിത്രം. ഇരുപത്തിയഞ്ചാമദ്ധ്യായം

നവീനയുഗം (തുടർച്ച)

വിവർത്തനത്തിൻ്റെ രീതി കാണിക്കുവാൻ ഒന്നുരണ്ടുദാഹരണങ്ങൾ ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ. കോസലവർണ്ണനമാണിവിടെ:

സുന്ദരിമാർ പന്തടിക്കും ചന്ദനപ്പൂങ്കാവനമോ
ചന്തമേറും ചമ്പകപ്പൂങ്കാടായിമാറി
സ്കന്ദതുല്യരായ യുവസുന്ദരർക്കെഴും കളരി
നന്ദനമെന്നാലും ‘മുല്ല’ക്കാടായിപ്പോയി. (48)

മൂലം:
പന്തിനെയിളൈയവർ പയിലിടമയിലൂർ
കന്തനൈ യനൈയവർ കലൈതെരി കഴകം
ചന്തനവനമല ചൺപകവനമാം
നന്തന വനമല നറൈവിരി പുറവം (48) (കമ്പരാമായണം ബാലകാണ്ഡം പേജ് 27)