പദ്യസാഹിത്യചരിത്രം. ഇരുപത്തിയഞ്ചാമദ്ധ്യായം

നവീനയുഗം (തുടർച്ച)

സീതയെ പരിത്യജിച്ചു ജീവിക്കേണ്ടിവന്ന രാമൻ്റെ ‘ധർമ്മസങ്കടം’ രാമൻമേനോൻ തൽകൃതിയിൽ ഭംഗിയായി ചിത്രീകരിക്കുന്നുണ്ട്. ഒരു ഭാഗം നോക്കുക:

അനുരാഗവിഹീനനല്ല ഞാ-
നണുവും വേണ്ടളിവേണി സംശയം;
അനിയന്ത്രിതചുറ്റുപാടുകൾ-
ക്കടിമപ്പെട്ടുഴലുന്നു നാം നരർ.

രാമൻ്റെ ദൈന്യതയെ എത്ര ഭംഗിയായി, തത്ത്വബോധകമായി കവി ഇവിടെ പ്രകാശിപ്പിച്ചിരിക്കുന്നു! കവിയും ഭിഷഗ്വരനുമായ കുന്നത്തേരി ഭൈഷജ്യസാഹിത്യങ്ങളിൽ പ്രവർത്തിച്ചു നാൾക്കുനാൾ മുന്നേറട്ടെ!