നവീനയുഗം (തുടർച്ച)
ആ തീക്കുടുക്ക പൊട്ടാനിടയായാൽ – പൈദാഹങ്ങൾ കണക്കാറ്റു വിർദ്ധിച്ചാൽ- ഭയങ്കര വിപ്ലവമായിരിക്കും. പിന്നെ നിൻ്റെ പ്രതാപമേ ഇല്ല.
ഹുങ്കാരം മുഴക്കി നിൻ ഭൂതികളടക്കി വൻ
തൻകാളവക് ത്രത്തിങ്കൽ കർക്കശം നിക്ഷേപിക്കും
മുങ്ങിപ്പോം വിപന്നമായ് തൽക്ഷോഭപ്രവാഹത്തി-
ലങ്ങുന്നു, തവോപരി തല്ലിടും തരംഗങ്ങൾ
മലയില്ലഥ, തുംഗമാനിതനുറുങ്ങുമി-
ല്ലുലകം ഭരിച്ചീടുമുൽഘമായലകടൽ
1937-ലാണു് വെന്നി ഈ കവിതയെഴുതിയതു്. അന്നു കവി ദീർഘദർശനം ചെയ്ത പ്രക്ഷുബ്ധ പ്രകൃതി ഇന്നു നമ്മുടെ മുമ്പിൽ സംജാതമായിരിക്കയാണ്. അപ്രതിരോദ്ധ്യമായ ജനശക്തിയുടെ മുമ്പിൽ ഏതു വമ്പിച്ച ഏകാധിപത്യവും തകർന്നു തരിപ്പണമാകതന്നെ ചെയ്യും. ഭാവനിർഭരവും ഭാവനാവിലസിതവുമായ കാലാവലോകനം ഇതുപോലെ ഇന്നത്തെ ‘ചോരച്ചെങ്കൊടി’ പൊക്കുന്നവരിൽ നിന്നു സിദ്ധിക്കുവാൻ അത്ര എളുപ്പമല്ല. വെന്നിയുടെ മറ്റു കൃതികളെപ്പറ്റി എന്തെങ്കിലും സൂചിപ്പിക്കുവാൻപോലും സ്ഥലപരിമതി അനുവദിക്കുന്നില്ല.