നവീനയുഗം (തുടർച്ച)
കഞ്ഞിവെള്ളം നുണയ്ക്കാതെ
പൈതങ്ങൾ പിടയുമ്പൊഴും
പെരുത്ത വേതനം തിന്നു
വീർക്കുമീ ഞാൻ മരിക്കണം.
പീടികത്തിണ്ണ വീടാക്കി – സ്സഹോദരി മയങ്ങവേ
കൈക്കോഴയിൽ ബങ്കളാവു – തീർക്കുമീ ഞാൻ മരിക്കണം
അവിദ്യാവിദ്യയാലാത്മ – സംസ്കാരം വിറ്റുതിന്നവൻ
പെറ്റമ്മതൻ ശത്രുവായി – വളരും ഞാൻ മരിക്കണം.
ഇങ്ങനെ പോകുന്നു അതിലെ വരികൾ. 1967-ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് കുഞ്ഞിരാമൻനായരുടെ ഈ താമരത്തോണിക്കാണെന്നുള്ള വസ്തുതയും ഈ അവസരത്തിൽ പ്രസ്താവയോഗ്യമാണു്.
