പദ്യസാഹിത്യചരിത്രം. ഇരുപത്തിനാലാമദ്ധ്യായം

നവീനയുഗം (തുടർച്ച)

വനാന്തസഞ്ചാരത്തിൽനിന്നു് ഒരു പദ്യം കൂടെ ഉദ്ധരിച്ചുകൊണ്ട് ഈ ഭാഗം അവസാനിപ്പിക്കട്ടെ.

ആരും കൂടെ വരാതിരിക്കിലുമഴൽപ്പാടില്ല,രണ്യങ്ങളിൽ-
ച്ചേരും കാഴ്ചകൾ കണ്ടുകണ്ടു ഹൃദയാഹ്ലാദം വളർത്തീടവേ,
പോരും ദൈവികമായ തൂവൽ തരുമീപ്പൊന്നിൻവെളിച്ചം; തമ-
സ്സേറുന്നേരവുമില്ലെനിക്കു വിഷമം; ഞാനെത്തുമെത്തേണ്ടിടം.

ബാഷ്പാഞ്ജലിയെപ്പറ്റി മുകളിൽ പറഞ്ഞുവല്ലോ. ഹർഷാഞ്ജലി, വെള്ളിത്തോണി, മണ്ണും വിണ്ണും, മലനാട്ടിൽ, തുളസീദാമം, നടക്കട്ടെ ഞാൻ, ഭാഷാ മുക്തകങ്ങൾ തുടങ്ങിയവയാണു് രാജായുടെ ഇതരകൃതികൾ.

1968 ഏപ്രിൽ 6-ാം തീയതി 78-ാമത്തെ വയസ്സിൽ ഈ പ്രസിദ്ധകവി തൃശ്ശൂരുള്ള സ്വവസതിയിൽവച്ചു ദിവംഗതനായി.