പദ്യസാഹിത്യചരിത്രം. എട്ടാമദ്ധ്യായം

പലതരം പാട്ടുകൾ

കർത്തനെ! കാരുണ്യരൂപനെ, നീ കനി-
ഞ്ഞീടേണമെങ്കലിന്നായവണ്ണ,
നാടിനെ, വീടിനെ, പെൺകൊടിയെ വിട്ടു
നാട്ടരശർക്കു ഞാൻ സേവചെയ്‌വാൻ – കർത്തനെ…
ജീവനെ നിങ്കൽ ഞാൻ കാഴ്ചവെച്ച
വാളും വട്ടവുമിന്നിതാ കയ്യിലേന്തി
പോർക്കളം നോക്കി നടന്നിടുമ്പോൾ
തിരിച്ചൊറ്റനോട്ടത്തിനിടയുമില്ലെ – കർത്തനെ…
ജീവൻ്റെ ജീവനെൻ പെൺവയറ്റിൽ
അതു ജീവികൾക്കംബികേ കാത്തുകൊൾക

കുഞ്ഞിനെ ഞെക്കിക്കൊല്ലുമ്പോൾ ആ നിസ്സഹായ വിലപിക്കുന്ന ഭാഗം കണ്ണീരോടുകൂടിയല്ലാതെ ആർക്കും വായിക്കുവാൻ സാധിക്കുന്നതല്ല. പരമജയം പൂണ്ട സമരനേതാവു് സ്വഭവനത്തിലേക്ക് മടങ്ങുന്ന ഒരു ഭാഗമാണിത്:

എൺദിശയും പുകഴുന്ന നമ്മുടെ – മന്നവൻപാദം കൂപ്പുവിൻ ലോകരേ,
മാനവിക്രമൻതന്നുടെ വിക്രമം – മാടഭൂപനൊടൊക്കുമോ ലോകരേ,
മേടവീടുകളൊക്കെയടിച്ചുട – ച്ചാകെ വൻപടവീടുപോലാക്കി ഞാൻ
വീടുചേർന്നൊരെൻ പെൺമണിക്കുള്ളൊരാ – യാടൽ തീർക്കുവാൻ ഞാനിതാ പോകുന്നു…