പലതരം പാട്ടുകൾ
എത്ര പ്രസന്നമനോഹരമായ ശൈലി! ശാകുന്തളം എട്ടുവൃത്തത്തിലെ,
ഓടും മൃഗങ്ങളെ തേടി നരപതി – കാടകംപുക്കൊരു നേരത്തിങ്കൽ
പേടിച്ചൊരു മൃഗം ചാടിക്കുതിച്ചോടി – കൂടെ നൃപതിയുംകൂടി പിമ്പേ
എന്നു തുടങ്ങിയവയും,
കല്യാണി കളവാണി ചൊല്ലു നീയാരെന്നതും
കല്യേ നിയ്യാരുടെ പുത്രിയെന്നും
നിൻമൂലമെനിക്കുള്ളിൽ മന്മഥവിവശത
മേന്മേൽവന്നുദിക്കുന്നു നിർമ്മലാംഗി
എന്നു തുടങ്ങിയവയുമായ വർണ്ണനകൾ പ്രസിദ്ധങ്ങളാണല്ലൊ.
ആയർകുമാരിമാരായതലോചന-
നായ കുടൽവർണ്ണൻ
കാന്തനാകാൻ കാൽത്താരിൽ വീണോരെ കാത്തരുളീടുന്ന-
കാർത്ത്യായനി തന്നെ സേവിപ്പാനായ്
കാളിന്ദിയിൽച്ചെന്നു കാലേ കുളിച്ചുടൻ-
കാളീചരണങ്ങൾ ചിന്തിച്ചുള്ളീൽ
വല്ലായ്മയെന്നിയെ വല്ലവിമാർ ശിവ-
വല്ലഭതന്നുടെ പൂജചെയ്തു
ആടയഴിച്ചുവെച്ചാടൽ കൂടാതെ നീ-
രാടിക്കളിച്ചങ്ങു നീന്തുംനേരം
വാരിജാക്ഷൻ ദയാവാരിധി വസ്ത്രങ്ങൾ-
വാരിക്കൊണ്ടാലിൻമുകളിലേറി…
……………………………………………………….