പദ്യസാഹിത്യചരിത്രം. ആറാമദ്ധ്യായം

പാട്ടുകൾ

കൃഷ്ണഗാഥയ്ക്കുശേഷം ആ രീതിയിൽ പറയത്തക്ക കൃതികളൊന്നും ഉത്ഭവിച്ചതായി കാണുന്നില്ല. ഭാരതഗാഥയെപ്പററി പ്രസ്താവിച്ചുവല്ലൊ. ഏതാനും ദശവർഷങ്ങൾക്കുമുമ്പു് കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ തർജ്ജമചെയ്തു പ്രസിദ്ധപ്പെടുത്തിയ ഭാഗവതം ആ ഇനത്തിൽ പിൽക്കാലത്തുണ്ടായിട്ടുള്ള കൃതികളിൽ മുഖ്യമായി കരുതാവുന്നതാണു്. എന്നാൽ ആ മുഖ്യത ഗാഥാകാരൻ്റെ വൃത്തസ്വീകരണത്തിൽ മാത്രമേ പറയാനുള്ളു.