പാട്ടുകൾ
അറി നീയക്ഷരമമ്പത്തൊന്നീ–
ലകാരം ഞാൻ പുനരറി ദ്വന്ദ്വം ഞാ–
നറിവൊടു നിന്ന സമാസാനാം ക–
ർമ്മങ്ങളിരണ്ടിനുടെ ഫലവും ഞാൻ
അറിവേ കൊൽവതു ഞാൻ കാപ്പതു ഞാ–
നമ്പിനൊടുത്ഭവമാക്കുവതും ഞാൻ
തിറമെഴും ധൃതി ഞാൻ സ്മൃതി ഞാൻ ക്ഷമ ഞാൻ
തികഴ്ഗായത്രിച്ഛന്ദസ്സും ഞാൻ. (10–14)
ഒരുനാൾ വന്നുപിറക്കും പിന്നേ–
യൂടൽ വളരും ബാലപ്രായം പോം
തെരുതെരെ മുറ്റും തേയും മായും
തേറുകിലാറും ദേഹപ്രകൃതികൾ
ഒരുകാലവുമൊരു നാശം വാരാ–
തുടലിലിറപ്പു പിറപ്പില്ലാതൊരു
പൊരുളതു നിത്യമരുപമമതിൻനില
പോർ വിജയാ കേളെന്നരുൾചെയ്താൻ.