പദ്യസാഹിത്യചരിത്രം. ആറാമദ്ധ്യായം

പാട്ടുകൾ

ഗീതയുടെ മാഹാത്മ്യത്തെ കവി വിവരിക്കുന്നതു നോക്കുക:

”അംഭോജങ്ങൾ വിരിഞ്ഞതിനാലേയഖിലതരം വാപികൾ ശോഭിക്കും;
കൊമ്പോടുയർ കരിയും ശോഭിക്കും കൂടൊഴുകീടിന മദജലമതിനാൽ;
പൊൻഭൂഷണമതിൽ മണി ശോഭിക്കും ഭുവനം ശോഭിക്കും ഭാസ്കരനാ
ലമ്പേറീടിന ഭഗവൽഗീതയുമറിവോർസഭനടുവേ ശോഭിക്കും.” (1843)

ഭാരതമാല: ശങ്കരപ്പണിക്കരുടെ ഈ കൃതിയിൽ, ആദ്യം ഭാഗവതം ദശമസ്കന്ധത്തിലെ കഥയും, അനന്തരം, ഭാരതം കഥയും സംഗ്രഹിച്ചു പേത്തിരിക്കുന്നു. 1363 ശീലുകൾകൊണ്ട് പ്രസ്തുത ഭാഗങ്ങൾ മുഴുവൻ ഇതിൽ ഉൾപ്പെടുത്തിയിരിക്ക യാണു്. കവിയുടെ സംക്ഷേപണസാമർത്ഥ്യം ഇതുകൊണ്ടുതന്നെ സ്പഷ്ടമാണല്ലൊ.
ഒരു ഭാഗം ഇവിടെ ഉദ്ധരിക്കാം:

അച്യുതശരണമനന്താ ശരണ
മനത്തുയിരാകിയവമലാ ശരണം;
പിച്ചയിരന്നു മഹാബലിയസുരനു
പീഡ വരുത്തിയ വാമന, ശരണം;
നച്ചരവിൽത്തുയിൽ കൊണ്ടാ ശരണം
നാരായണ രക്ഷിച്ചരുളെൻ്റേ-
യച്ചമൊടവൾ ചൊന്നതിനുത്തരമാ
യാരുമുരത്തില്ലവരവരഴുതേ.

പാഞ്ചാലിയുടെ ഈ വിലാപം എത്രകണ്ട് ഹൃദയാർവജ്ജകമായിരിക്കുന്നു!