പദ്യസാഹിത്യചരിത്രം. ആറാമദ്ധ്യായം

പാട്ടുകൾ

അർണ്ണോജനേത്രനെടുത്തു നോക്കുന്നേരം
കണ്ണുനീർതന്നെ കുശലം വിചാരിച്ചു
എന്നെക്കണക്കെ പിരിഞ്ഞിതോ നിങ്ങളും
തന്വംഗിയാകിയ വൈദേഹിയോടയ്യോ!

എന്ന ഭാഗം നോക്കുക. അദ്ധ്യാത്മരാമായണം ബാലകാണ്ഡത്തിലെ,

ഇടിവെട്ടീടുംവണ്ണം വിൽമുറിഞ്ഞൊച്ച കേട്ടു
നടുങ്ങി രാജാക്കന്മാരുരഗങ്ങളെപ്പോലെ
മൈഥിലി മയിൽപ്പേടപോലെ സന്തോഷംപൂണ്ടാൾ

എന്ന വർണ്ണന,

നരപാലകർ ചിലരതിനു വിറച്ചാർ,
നലമുടെ ജാനകി സന്തോഷിച്ചാൾ
അരവാദികൾ ഭയമീടുമിടിധ്വനി-
യാൽ മയിലാനന്ദിപ്പതുപോലെ