പുതിയ തലമുറ
തെരുവിൽ കണ്ടിക്കാതെ – പച്ചമാംസങ്ങൾ വില്ക്കും
തെരുവിൽ പുതിയൊരു – മെമ്പറും കൂടിച്ചേർന്നൂ !
ആയിഷയുടെ അനന്തരമുള്ള ദയനീയവും പ്രതികാരപരവുമായ ജീവിതം വർണ്ണിച്ച് കവി കാവ്യം ഉപസംഹരിക്കുന്നു.
സമുദായത്തിലെ ദുരാചാരങ്ങളുടേയും ദുർന്നയങ്ങളുടേയും പുകയുന്ന തീയിൽപെട്ടു് ഇതുപോലെ എത്രയെത്ര ആയിഷമാരാണ് ജീവിതം ഹോമിച്ചുകൊണ്ട് മറയുന്നത്! ഇത്തരം ദുരവസ്ഥ ഇന്നാട്ടിൽ സംഭവിക്കാതിരിക്കണമെങ്കിൽ ഇന്നത്തെ സാമൂഹ്യവ്യവസ്ഥകളെ ഉടച്ചുവാർത്തു് ഒരു നല്ല ‘നാളയെ’ സൃഷ്ടിക്കുവാനുള്ള ആഹ്വാനമാണ് ഈ കാവ്യംവഴി മുഴക്കുന്നതെന്നു തോന്നുന്നു.
കാവ്യത്തെ രണ്ടു ഭാഗമായും ഓരോ ഭാഗത്തേയും അനേകം രംഗങ്ങളായും വിഭജിച്ചുകൊണ്ടാണ് വർണ്ണന. ഓരോ ഭാഗത്തിനും ഉചിതമായ പശ്ചാത്തലം സൃഷ്ടിക്കുവാനും കവിക്കു കഴിഞ്ഞിട്ടുണ്ട്.
മേഘമാലകൾ വാർത്ത കണ്ണുനീരിതിൽ ശ്ശോക-
മൂകരായ് നനവാർന്ന ചിറകും കൊത്തിച്ചിക്കി
പകലും രാവും വന്നെൻ വീട്ടുവാതില്ക്കൽക്കൂടി
പതുക്കെ കടന്നുപോയ് മുഷിഞ്ഞ മുഖവുമായ്.
