പുതിയ തലമുറ
അവനുടെ പാട്ടിലുലഞ്ഞൂ നർത്തകി –
യരുവിയിലാമ്പൽക്കൊടിപോലെ
വഴുതും കാലിൽ നീങ്ങീ കാമിനി
വാനിൽ മേഘപ്പൊളിപോലെ
ഇടയിൽ നിശ്ചലയായീ ശാലിനി-
യിരുളിൻ മുകളമ്പിളിപോലേ
മന്ദസ്മേരമൊടാടീ മോഹിനി
മാവിൽ മഞ്ഞക്കിളിപോലേ
കവിയുടെ ഉജ്ജ്വലമായ ഈ ഉല്ലേഖത്തിനു മുമ്പിൽ നിന്നുകൊണ്ടു ‘നമോവാകം നാമോവാകമേ’ എന്നു പറയുവാൻ തോന്നിപ്പോകുന്നു. ഒട്ടുവളരെ സിനിമകളുടെ ഗാനരചയിതാവ് എന്ന നിലയിലാണ് ഭാസ്കരൻ ഇക്കാലത്തു കൂടുതൽ ശോഭിച്ചുകൊണ്ടിരിക്കുന്നത്. മുൾക്കിരീടം, ഓടക്കുഴലും ലാത്തിയും, പുഴ പിന്നെയും ഒഴുകുന്നു, ഞാറ്റുവേലപ്പൂക്കൾ,ഓർക്കുക വല്ലപ്പോഴും, സത്രത്തിൽ ഒരു രാത്രി, ഒറ്റക്കമ്പിയുള്ള തംബുരു, വില്ലാളി മുതലായവയാണ് ഭാസ്കരൻ്റെ ഇതരകൃതികൾ.
