പദ്യസാഹിത്യചരിത്രം. ഇരുപത്തിയേഴദ്ധ്യായം

പുതിയ തലമുറ

അമ്മയുടെ വാക്കുകൾ അഭിമാനിയായ മകൻ്റെ കരളിൽ ശരിക്കു ചെന്നു തറച്ചു. വാശിപെരുത്ത ആ ഓമനപ്പൈതൽ മലർക്കുല മണ്ണിൽ വലിച്ചെറിഞ്ഞുകൊണ്ട്, മാമ്പഴം പെറുക്കാൻ ഞാൻ വരുന്നില്ലെന്നു തീർത്തും പറഞ്ഞുകഴിഞ്ഞു. ദീർഘദർശനം ചെയ്യുന്ന ദൈവജ്ഞരാണല്ലോ കുട്ടികൾ. ആ അരുമക്കിടാവിൻ്റെ വാക്ക് അതു പോലെതന്നെ ഫലിക്കയും ചെയ്തു.

തുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക-
ക്കിങ്ങിണി സൗഗന്ധിക സ്വർണ്ണമായ്ത്തീരും മുമ്പെ
മാങ്കനി വീഴാൻ കാത്തുനില്ക്കാതെ മാതാവിൻ്റെ
പൂങ്കുയിൽ കൂടുംവിട്ടു പരലോകത്തെപ്പൂകി

ആ മാതാവിൻ്റെ ഹൃദയവ്യഥ എങ്ങനെ വിവരിക്കുവാനാണു്? കത്തുന്ന തീയിൽ നെയ്യൊഴിച്ചാലെന്നപോലെ ആ ഹൃദയവ്യഥയെ വർദ്ധിപ്പിക്കുന്ന ഒരു രംഗവും കൂടി അതാ മുന്നിലെത്തുന്നു. തൻ്റെ മുറ്റത്തു വീണ മാമ്പഴം പെറുക്കാൻ ആളില്ലാതെ കിടക്കുന്നു. അയൽപക്കത്തെ കുട്ടികൾ അവരുടെ മാഞ്ചുവട്ടിൽ ആഹ്ലാദിച്ചോടിക്കൂടി കളിവീടുണ്ടാക്കിയും ലീലകളിലേർപ്പെട്ടും രസിക്കുന്നു. അവരുടെ ആർപ്പും തിമിർപ്പും പുത്രവത്സലമായ മാതൃഹൃദയത്തെ എരിതീയിൽ ചാമ്പലാക്കുകയായി. ആ ദഗ്ദ്ധഹൃദയ, ഗത്യന്തരമില്ലാതെ, തൻ്റെ മുറ്റത്ത് ആദ്യമായി വീണ മാമ്പഴമെടുത്തു. ‘തന്നുണ്ണിക്കിടാവിൻ്റെ താരുടൽ മറചെയ്ത മണ്ണിൽത്താൻ നിക്ഷേപിച്ച് ഗദ്‌ഗദത്തോടെ പറയുകയാണു്:

ഉണ്ണിക്കൈയെടുക്കുവാനുണ്ണിവായ്ക്കുണ്ണാൻവേണ്ടി
വന്നതാണീ മാമ്പഴം, വാസ്തവമറിയാതെ
നീരസം ഭാവിച്ചു നീ പോയിതെങ്കിലും കുഞ്ഞേ,
നീയിതു നുകർന്നാലേ അമ്മയ്ക്കു സുഖമാവൂ….

Leave a Reply

Your email address will not be published. Required fields are marked *