പുതിയ തലമുറ
ഏറെ നേർന്നേറെ നോറ്റേറെ പ്രതീക്ഷിച്ചി-
ട്ടേറിവന്നുള്ളൊരദ്ദിവ്യരൂപ
ത്തെ മുന്തിരിക്കുല പുളിക്കുമെന്നു പറഞ്ഞുപേക്ഷിച്ചുകളഞ്ഞ ജംബൂകനൊപ്പം, കേളുവെ പാറുവിനും ഉപേക്ഷിക്കേണ്ടിവന്നു. ആ അഭിമാനിനി എന്താണു പറഞ്ഞതെന്നും, എങ്ങനെയാണു പറഞ്ഞതെന്നും അറിയേണ്ടതല്ലേ?
ഭാവിക്കുനേരെ കതകടച്ചമ്മകൾ
വേവുന്ന നെഞ്ചിണ ചെറ്റടക്കി
വാതിലിൻ മൂലയിൽ നിന്നുകൊണ്ടമ്മതൻ
കാതിൽപറഞ്ഞാൾ കുറച്ചുറക്കെ,
ബോധിച്ചതില്ലെനിക്കെന്തിന്നവർ പിന്നെ
വാദിച്ചുനില്ക്കണമെന്നെക്കാണാൻ?
ദാരിദ്ര്യശക്തിയാൽ വിവശരായ എത്രയെത്ര യുവതികൾ ഇതുപോലെ കല്യാണപ്പുടവയുടെയും മറ്റുചിലതിൻ്റേയും കുറവിനാൽ തക്ക പുരുഷന്മാരെ പ്രാപിക്കാൻ കഴിയാതെ വിഷമിച്ചു ജീവിക്കേണ്ടതായിവരുന്നില്ല? സാമൂഹ്യജീവിതമാണ് ഇടശ്ശേരിയുടെ കൃതികളിലെ പ്രധാനവിഷയം. ചകരിക്കുഴികൾ, പുത്തൻകലവും അരിവാളും, പണിമുടക്കം മുതലായി ഈ സമാഹാരത്തിലുള്ള പല കവിതകളും വിപ്ലവത്തിൻ്റെ തീപ്പൊരി ചിതറുന്നവയത്രേ!
