പദ്യസാഹിത്യചരിത്രം. ഇരുപത്തിയേഴദ്ധ്യായം

പുതിയ തലമുറ

ഇടശ്ശേരിക്കവിതകളിൽ നല്ലനല്ല കല്പനകൾ അവിടവിടെ തെളിഞ്ഞു കാണാം. ‘അങ്ങേ വീട്ടിലേക്ക്’ എന്ന കവിതയിൽ, ഒരു പണക്കാരൻ്റെ വീട്ടിൽ കല്യാണം കുഴിച്ചു പോയ മകളെ ചെന്നുകാണാൻ തനിക്കവകാശമില്ലെന്നുള്ള തീർപ്പിൽ വ്രണിതഹൃദയനായ പിതാവ് സ്വയം സമാധാനിക്കുന്നതിങ്ങനെയാണു്:

ചെങ്കതിർമണികളോടൊപ്പമേ പത്തായത്തിൽ
ചെന്നുകൂടുവാൻ വൈക്കോൽച്ചണ്ടിക്കെന്തവകാശം?

ഇടശ്ശേരിയുടെ വേദാന്തം സേവനമല്ലാതെ മറ്റൊന്നുമല്ല. ‘ഹനൂമൽസേവ തുഞ്ചൻപറമ്പിൽ’ എന്ന കവിതയിൽ അദ്ദേഹം അതു വ്യക്തമാക്കിയിട്ടുമുണ്ട്.

കണ്ണടച്ചിരുന്നെന്നും ജപിച്ചുകൊള്ളട്ടെ ഹാ!
വിണ്ണു വേണ്ടവരെല്ലാം വിണ്ണിലേക്കെത്തുംവരെ
എൻ ദുര ചിരംജീവിയാകുവാനല്ലോ, കനി-
ഞ്ഞെങ്കൽച്ചേർത്താലും ഗുരോ, സേവനമന്ത്രാക്ഷരം.

ദേശാഭിമാനവിജ്രംഭിതരായ നമ്മുടെ പല കവികളും അന്യദേശങ്ങളെ ഇടിച്ചുതാഴ്ത്തി സ്വദേശത്തെ പൊക്കിപ്പിടിച്ചു കാണിക്കുകയാണല്ലോ സാധാരണ പതിവ്. അത്തരം മേനിപറച്ചിലിനെ ഇടശ്ശേരി കറുത്ത ചെട്ടിച്ചികളിൽ അസ്തശങ്കം അവഹേളിക്കുന്നു:

Leave a Reply

Your email address will not be published. Required fields are marked *