പദ്യസാഹിത്യചരിത്രം. ഇരുപത്തിയേഴദ്ധ്യായം

പുതിയ തലമുറ

തീവണ്ടിയിലെ പാട്ട് പലതുകൊണ്ടും പ്രത്യേകം ശ്രദ്ധേയമാണു്. അതിലെ കുറവൻ്റെ ഗാനത്തിനനുസരിച്ച്, ആ ഗാനത്തിലെ ഭാവഗതിയനുസരിച്ചു, ആടുന്ന പാമ്പുകളുടെ വർണ്ണനയും അതിന്നുപയോഗിച്ചിട്ടുള്ള വൃത്തവും ഭാഷയും ചേതസ്സമാകർഷകമെന്നേ പറയേണ്ടു. നോക്കുക:

കൽക്കരിപോലെയിരുണ്ടവ, കനകം
തോറ്റവ, വരകളിയന്നവ, നീളം
പത്തടിയാർന്നവ, ചാൺ കവിയാത്ത
ശരീരമിയന്നവ,യിങ്ങനെ കാണായ്
ചുറ്റും പാമ്പുകൾ, പടമവ പൊക്കിയു-
മാടിയുമൊട്ടു ചുരുക്കിത്താഴ്ന്നും
പെട്ടെന്നുഗ്രം ചീറ്റിയുയർന്നും
ഭീകരമോഹനകേളികളാടി….

ചെറുകല്ലൊന്നു കുളത്തിലിളക്കിയ
ചലനം പോലഗ്ഗാനമടങ്ങീ
പടവും താഴ്ത്തിപ്പാമ്പുകൾ വീണു–
കിടന്നൂ ധരയിലനക്കമെഴാതെ
ഭീകരമായൊരു പോർവിളിപോല –
ക്കുഴലിലുറക്കെശ്ശബ്ദം പൊന്തീ
ചാടിച്ചീറ്റിയെണീറ്റുരഗങ്ങൾ
മദോൽക്കടയമഭടനൃത്തം തത്തീ.

എന്നിങ്ങനെയുള്ളവ സഹൃദയശ്ലാഘ പ്രത്യേകം അർഹിക്കുന്നവതന്നെ.

Leave a Reply

Your email address will not be published. Required fields are marked *