പദ്യസാഹിത്യചരിത്രം. ഇരുപത്തിയേഴദ്ധ്യായം

പുതിയ തലമുറ

ബലിദർശനം: അക്കിത്തത്തിൻ്റെ കൃതികളിൽ ഏറ്റവും ഉയർന്നു നിലകൊള്ളുന്ന ഒന്നാണിതു്. സ്നേഹത്തിൻ്റെ മാധുര്യവും കണ്ണീരിൻ്റെ ലാവണ്യവും ആത്മാവിൽ വറ്റാതെ സൂക്ഷിക്കുന്ന കവിയുടെ ദർശനമാണിതിൽ.

എങ്കിലും നിനക്കിച്ഛയുണ്ടെങ്കിലീയന്യോന്യ-
സംക്രമദുഃഖംപേറും രൂപപാരതന്ത്ര്യത്തെ
ഭേദിക്കാം: നിനക്കതിന്നുപായം സർവ്വാത്മസം-
വേദനം സാധിക്കുന്ന; ഭൂതകാരുണിമാത്രം.

ഇതാണു് അതിലെ പരമോൽകൃഷ്ടതത്ത്വം. ബലിദർശനത്തിനു് 1973-ൽ കേന്ദ്ര സാഹിത്യഅക്കാദമിയിൽനിന്നും 1972-ൽ കേരള സാഹിത്യഅക്കാദമിയിൽ നിന്നും അവാർഡ് ലഭിച്ചിട്ടുണ്ട്.

ചിന്താശീലം സ്ഫുരിക്കുന്നവയാണു് അക്കിത്തത്തിൻ്റെ കവിതകളിൽ ഭൂരിഭാഗവും. ധീരമെങ്കിലും ശാന്തവുമാണു്. കാഴ്ചയിൽ കാണുന്ന ആൾരൂപം പോലെ തന്നെ.

വീരവാദം, വളക്കിലുക്കം, ദേശസേവിക, മനസ്സാക്ഷിയുടെ പൂക്കൾ, മനോരഥം, പഞ്ചവർണ്ണക്കിളികൾ, ഇടിഞ്ഞുപൊളിഞ്ഞ ലോകം, സഞ്ചാരികൾ, അരങ്ങേറ്റം, കടമ്പിൻപൂക്കൾ, കരതലാമലകം, മനസ്സാക്ഷിയുടെ പൂക്കൾ, ബലിദർശനം, നിമിഷക്ഷേത്രം, മാനസപൂജ തുടങ്ങി മുപ്പതിലധികം കൃതികൾ.

Leave a Reply

Your email address will not be published. Required fields are marked *