പദ്യസാഹിത്യചരിത്രം. ഇരുപത്തിയേഴദ്ധ്യായം

പുതിയ തലമുറ

നങ്ങേമക്കുട്ടി: ലൈംഗികജീവിതമാണ് പ്രതിപാദിക്കുന്നതെങ്കിലും കരുണരസം കരകവിയുന്ന ഒരു സാമുദായികകഥ. ലോകമെന്തെന്നറിഞ്ഞിട്ടില്ലാത്ത ഒരു അന്തർജ്ജനബാലിക നങ്ങേമക്കുട്ടി- ട്യൂഷൻ മാസ്റ്റരുടെ ഇംഗിതത്തിനു വഴിപ്പെട്ട ഗഭിണിയായിത്തീരുന്നു. ആ വസ്തുത ‘വാലിയക്കാരി പറതി’യിൽനിന്നും പിന്നീടറിയുവാനിടയായിത്തീർന്ന അച്ഛനമ്മമാരുടെ സ്ഥിതി ഊഹിക്കുകയല്ലാതെ ആരുടെ പേനയുടെ മുനയ്ക്കും ചിത്രീകരിക്കുവാൻ സാദ്ധ്യമല്ല. സാമുദായിക നിയമങ്ങളാൽ ബന്ധിക്കപ്പെട്ട അവരുടെ അകവും പുറവും ഒരു പോലെ തകർന്നു തരിപ്പണമായി. തങ്ങളുടെ ജീവനിൽ ജീവനായി കരുതിയിരുന്ന ആ ഓമന പുത്രിയെ അവർ സാമുദായികനിയമമനുസരിച്ചു പുറത്താക്കി പടിയടച്ചു പിണ്ഡം വച്ചു അവളുടെ അനന്തരചരിതമൊന്നും ഇവിടെ വിവരിക്കുന്നില്ല.

നങ്ങേമക്കുട്ടിയിലെ വർണ്ണനകൾ എല്ലാം ‘മിതം ച സാരം ച’ എന്ന മട്ടിലുള്ളവയാണു്. ഒരു ഭാഗം നോക്കുക:

‘അച്ഛൻ! ബഹിശ്ചരപ്രാണ-നദ്ദേഹത്തിന്നു തന്മകൾ; മറുവാക്കോതീടാത്തവൻ’. അങ്ങനെയുള്ള ആ പിതാവിനെ, അഭിമാനഭംഗത്താൽ പുത്രിയെ, ‘തല്ലിത്തല്ലിയ മർന്നപ്പോൾ-ത്തൻകോപം, താതനെന്തിനോ തുടച്ചീടുന്നു കണ്ണുകൾ എന്നു വർണ്ണിക്കുന്നു. ആ അച്ഛൻ്റെ താപവും കോപവും എത്രകണ്ടു ഹൃദ്യമായി ചിത്രീകരിച്ചിരിക്കുന്നുവെന്നു നോക്കുക. നങ്ങേമക്കുട്ടി ഒളപ്പമണ്ണയുടെ കൃതികളിൽ ഏതുകൊണ്ടും മേലേക്കിടയിൽ നിലകൊള്ളുന്ന ഒന്നുതന്നെ.

നിങ്ങൾക്കു പുരുഷന്മാരേ,
നേരമ്പോക്കാണു ജീവിതം-
തീയുകൊണ്ടുള്ളൊരിക്കളി.
തീയിൽച്ചാടിയ നിങ്ങൾക്കു
കേറിപ്പോരാം കുളുർക്കനേ:
കരിവീലൊരു രോമവും!

എന്നിങ്ങനെ ഗർഭിണിയായ നങ്ങേമക്കുട്ടി ചിന്തിക്കുന്ന ഭാഗവും,

Leave a Reply

Your email address will not be published. Required fields are marked *