പുതിയ തലമുറ
വിജ്ഞാനവൃന്ദാവനം (മഹദ്വാക്യസമാഹാരം) :മൂലൂർ പി. എൻ. രാമചന്ദ്രപ്പണിക്കരാണു് ഈ സമാഹാരത്തിൻ്റെ കർത്താവ്. മലയാളത്തിൽ ഇന്നുവരെ ഉടലെടുത്തിട്ടുള്ള ഇത്തരം കൃതികളിൽ മേലേക്കിടയിൽപ്പെട്ട ഒന്നാണിതു്. ”സംസ്കൃതം, മലയാളം, ഇംഗ്ലീഷ് എന്നീ സാഹിത്യങ്ങളിലെ പല പ്രധാനകൃതികളിലും നിന്നു ദീർഘകാലത്തെ പഠനത്തിൻ്റെ ഫലമായി പണിക്കർ സമാഹരിച്ചിട്ടുള്ള നിസ്തുല ചിന്താരത്നങ്ങൾ – രണ്ടായിരത്തിനാനൂറോളം അമൂല്യസൂക്തങ്ങൾ – അത്യനർഘ കവിതാഭാഗങ്ങൾ – നമുക്ക് ഈ ഗ്രന്ഥത്തിൽ കാണാം. ഒരു ജീവിതകാലംകൊണ്ടു സമ്പാദിക്കേണ്ട സമ്പത്തുകൾ പ്രയാസം കൂടാതെ ഇതിൽനിന്നു ലഭിക്കും. സംസ്കൃതത്തിൽനിന്നും ഇംഗ്ലീഷിൽനിന്നും കൈക്കൊണ്ടിട്ടുള്ള ഭാഗങ്ങൾക്കു മലയാളപരിഭാഷയും കൊടുത്തിട്ടുണ്ട്.” ഉദാ: The good die young – (Titus Plantus) ‘ഗുണികളൂഴിയിൽ നീണ്ടുവാഴാ.’
വയസ്സാലുളവാകുന്ന– മനസ്സിൽ പരിപക്വത
ബുദ്ധിയോ വിദ്യയോകൊണ്ടു– സിദ്ധമായ് വരികില്ലതാൻ (കെ. സി. കേശവപിള്ള)
തരുണനുടെയുജ്ജ്വലേക്ഷണത്തേക്കാൾ വീക്ഷാ-
വിരുതു കിഴവൻ്റെ മങ്ങിയമിഴിക്കത്രെ
………………………………………………….വിലകൂടാ
വാർദ്ധകത്തൂവെള്ളിക്കു യൗവനത്തങ്കത്തേക്കാൾ (വള്ളത്തോൾ)
പെൺപടയ്ക്കെന്തുവാനൂറ്റം
മൺചിറയ്ക്കെന്തുറപ്പുതാൻ (അവസരോക്തിമാല)
