പ്രകൃതി നിരീക്ഷണം
മൃഗമോക്ഷത്തിൽ, ശിശുക്കളുടെ ലീല വർണ്ണിച്ചിട്ടുള്ളഭാഗം മനോജ്ഞമെന്നേ പറയാവൂ.
“പത്തുനൂറുണ്ണികൾകൂടിക്കളിപ്പതി-
നൊത്തു പുറപ്പെട്ടു കാടുപുകീടിനാർ
ലന്തപ്പഴം നല്ലമാമ്പഴം തേമ്പഴം
ചന്തത്തിൽനില്ക്കുന്ന ഞാവൽപ്പഴങ്ങളും
ചക്കപ്പഴങ്ങളുമാഞ്ഞിൽപഴങ്ങളു.–
മൊക്കെത്തിരഞ്ഞുവിരഞ്ഞു നടക്കയും
പൊക്കത്തിലുള്ള മരങ്ങളേറിച്ചിലർ
തക്കത്തിലൊക്കെ കുലുക്കിവീഴിക്കയും
കാട്ടിൽനിൽക്കും മഹാചൂതവൃക്ഷത്തിൻ്റെ
ചോട്ടിൽ പൊഴിയുന്ന ചൂതപക്വങ്ങളെ-
ത്തെണ്ടിപ്പലവഴിമണ്ടിത്തിരിക്കയും
കുണ്ടിൽപ്പതിക്കയും ശുണ്ഠികടിക്കയും
മുണ്ടിൽപെറുക്കി സ്വരൂപിച്ചു മാമ്പഴം
കണ്ടിച്ചുതമ്മിൽ പകുത്തുകൊടുക്കയും
കണ്ടിരിക്കുന്നവനണ്ടികൊണ്ടേറുകൾ കൊള്ളുകയും”
ശണ്ഠകൂടുകയും മററും ചെയ്യുന്നതു് എത്ര സ്വാഭാവികം!
