അദ്ധ്യായം 8. മഹാകവി കുഞ്ചൻ നമ്പ്യാർ

പ്രകൃതി നിരീക്ഷണം

“നാലഞ്ചുമാമ്പഴം മുണ്ടിൽ പൊതിഞ്ഞൊരു
ബാലൻ പതുക്കെപ്പെടലിലൊളിച്ചു വെ-
ച്ചങ്ങൊരുദിക്കിൽ പഴം പെറുക്കീടുവാ-
നങ്ങോട്ടുമണ്ടിത്തിരിച്ചോരനന്തരം
കണ്ടങ്ങു നിൽക്കുന്ന മറെറാരു ബാലകൻ
മുണ്ടോടുകൂടവേ മാമ്പഴം മോഷ്ടിച്ചു
കൊണ്ടുപോന്നൊക്കവേ പുളിയ് ഭുജിച്ചുടൻ
മുണ്ടിലങ്ങണ്ടി നിറച്ചു പൊതിഞ്ഞതു
മുന്നമിരുന്ന പടലിലൊളിച്ചു –
ച്ചന്യദിക്കിന്നു തിരിച്ചുമണ്ടിടിനാൻ,”

തത്സമയം തന്നെ ഉടമസ്ഥനായ ബാലൻ തിരിച്ചുവന്നു മുണ്ടെടുത്തപ്പാടെ കൊണ്ടെന്നു കെട്ടഴിക്കുമ്പോൾ,

“മുണ്ടിന്നകത്തൊരു മാമ്പഴമില്ല പ-
ത്തണ്ടിയല്ലാതെ മറെറാന്നുമേ കാണാഞ്ഞു
ശൂണ്ടികടിച്ചു ശകാരം തുടങ്ങുന്നു.”

ഈ ഭാഗങ്ങൾ വായിക്കുന്ന ഏതൊരുവനും നമ്മുടെ ഗ്രാമങ്ങളിൽ ഇന്നും നടന്നുകൊണ്ടിരിക്കുന്ന അത്തരം സംഭവങ്ങൾ അനുസ്മരിച്ച് ആനന്ദബാഷ്‌പം ഒഴുക്കാതിരിക്കയില്ല. അത്രമാത്രം താദാത്മ്യം- ബാലചാപല്യത്തിൻ്റെ രസികത്വം- ആ ഭാഗങ്ങളിൽ പ്രകടിതമായിട്ടുണ്ട്.