അദ്ധ്യായം 8. മഹാകവി കുഞ്ചൻ നമ്പ്യാർ

പ്രകൃതി നിരീക്ഷണം

നമ്പ്യാരുടെ പലകൃതികളിലും കാണുന്ന ഈററില്ലവർണ്ണനയുടെ ഛായ പഴയസമ്പ്രദായത്തിൽ ഇന്നും ഗ്രാമങ്ങളിൽ നടക്കുന്ന ഗ്രഹസംഭവങ്ങളെ സൂക്ഷിച്ചുവീക്ഷിച്ചിട്ടുള്ളവർക്ക് അനുഭവരസത്തോടുകൂടി കാണുവാൻ കഴിയും സന്താനഗോപാലത്തിൽ അർജുനൻ വിപ്രമന്ദിരത്തിൽ എത്തിയപ്പോൾ ഉണ്ടായ ബഹളങ്ങൾ നോക്കുക:-

“പിപ്രാംഗനമാർ വരവുതുടങ്ങി
ഈശ്വരസേവകൾ ചെയ്യുന്നൂ ജഗ-
ദീശ്വരനാമം ചൊല്ലുന്നൂ ചിലർ ….
തൽഗ്രഹനിലഗതി പാർക്കുന്നു ചിലർ
നിഴലടിനോക്കിയളക്കുന്നു ചിലർ
വിരലുകൾകൊണ്ടു പിടിക്കുന്നു ചിലർ
മാറിടമാശു തലോടുന്നു ചിലർ
ആമയഹരനെത്തേടുന്നു ചിലർ
വേരുമുറിപ്പാനോടുന്നൂ ചിലർ”

നമ്പ്യാർ നിത്യപരിചയമുള്ള അമ്പലപ്പുഴ രാജധാനിയിൽ, – പക്ഷെ ചെമ്പകശ്ശേരി രാജമന്ദിരത്തിൽ തന്നെ — ആയിരുന്നോ ഫൽഗുനൻ എന്നു നാം സംശയിക്കേണ്ടതില്ല. അമ്പലപ്പുഴ തനിക്കു സുപരിചിതമായ ഈറ്റില്ലത്തിൽ നിന്നു വ്യതിരിക്തമായിട്ടല്ലാ വിപ്രൻ്റെ ഈററില്ലത്തെ നമ്പ്യാർ കാണുന്നതെന്നേയുള്ള.