പ്രകൃതി നിരീക്ഷണം
അതുപോലെതന്നെ, “മുത്ത-
കുരങ്ങൻ്റെ വടിവായിച്ചമഞ്ഞു, കൈകളും കാലും
കുഴഞ്ഞു വാലുമക്കാലംമെലിഞ്ഞകൈകളെക്കൊണ്ടു
ചൊറിഞ്ഞു, രോമമെപ്പേരും കൊഴിഞ്ഞു, മേനിയും ചുക്കി
ചുളിഞ്ഞു, കണ്ണിനു കാഴ്ചകുറഞ്ഞു പീളയുംവന്നു
വഴിയിൽ ശയിക്കുന്ന കല്യാണസൗഗന്ധികത്തിലെ ഹനുമാൻ,
“ജടമുടിനല്ലൊരു തലമുടിയായി
നിടിലത്തിരുമിഴി തിലകമതായി
ഫണിമണിമാലകൾ പീലികളായി
ഫണിപതിവാസുകി കടകമതായി
കരിത്തോൽ നല്ല കറുത്തദുകൂലം
വരിത്തോൽ ഭുജഗം പൊന്നരഞാണം
വെണ്മഴശൂലം ചാപം ശരവും,
……………………………………………………
കുന്നിൻമകളുമതിന്നനുകൂലം
കുന്നിക്കുരുകുലമാലയണിഞ്ഞു
ഒട്ടുകറൊത്തൊരു പുടവയുടുത്തു
കൊട്ടയെടുത്തൊരു കോലുമെടുത്തു
ശങ്കരഭാമിനി കൈകളിലങ്ങഥ
ശംഖുംമുടുവുകൾകൊണ്ടു നിറച്ചു
മെച്ചമിയന്നൊരു കൈവിരൽ മുഴവൻ
പിച്ചളമോതിരമിട്ടു വിളങ്ങി”
