പ്രകൃതി നിരീക്ഷണം
യ കിരാതത്തിലെ പാർവ്വതീപരമേശ്വരന്മാർ,
“തടിയന്മാരാം കാളകളേഴും
ഝടുതിപുറത്തുമിറങ്ങിച്ചാടി
മുക്കറയിട്ടഥകൊമ്പുമുയർത്തി—
ത്തീക്കനൽ നിറമാം കണ്ണുതുറിച്ചു
വക്കാണത്തിനു വട്ടംകൂട്ടി നി—
രക്കെവന്ന”
സത്യാസ്വയംവരത്തിലെ കാളകളുടെ വെകിളി എന്നുതുടങ്ങിയ രംഗങ്ങൾ ചിത്രീകരിച്ചിട്ടുള്ളതു വായിച്ചാൽ ഈ മഹാകവിയുടെ വർണ്ണനകളിലെ അനന്യസാധാരണമായ അവലോകനശക്തിയെ സശിരഃകമ്പം ആരും കൊണ്ടാടു കതന്നെ ചെയ്യും. ലോകപ്രകൃതിയുടെ വിവിധ വശങ്ങളെ നിരീക്ഷണം ചെയ്യുന്നതിൽ പരിഹാസരസികനായ കവി അതിചതുരനായിരിക്കുന്നുവെന്നാണല്ലോ ഈദൃശവർണ്ണനകൾ തെളിയിക്കുന്നതു്.
