പ്രകൃതി നിരീക്ഷണം
കൽഹാരപുഷ്പം അപഹരിക്കുന്നതിനായി ‘വിത്തേശവാപി’യിൽ ചെന്നിറങ്ങുന്ന ‘മരുത്തിൻ്റെ മകൻ’ കാണു ന്നതെന്തൊക്കെയാണ്?
കല്ലോലജാലം കളിക്കുന്നകണ്ടു
കമലമണിനിറമുടയ കമലമതുകണ്ടു
കല്യാണിമാരും കുളിക്കുന്നകണ്ടു
പൊലിമയോടു ചടുലജല വടിവുമതുകണ്ടു
മത്സ്യങ്ങളോടി നടക്കുന്ന കണ്ടു
മണമിയലുമതി കുസുമനിരകളതു കണ്ടു
മത്തഭംഗോദ്ദ്യൽ പ്രയാണങ്ങൾ കണ്ടു
മലർ മധുര തരുനിരകളതിസപദി കണ്ടു
നക്രങ്ങൾ കേറിക്കിടക്കുന്നകണ്ടു
നടുവിലഥ ചടുലമതി വിടവുമഥകണ്ടു
വക്രങ്ങളായുള്ള തീരങ്ങൾകണ്ടു
വലിയ ജലതിര നിരകൾ വിരവിനൊടുകണ്ടു
