പ്രാചീനകാലം
തരതലന്താനളന്താ, പിളന്താ പൊന്നൻ-
തനകചെന്താർ, വരുന്താമൽവാണൻതന്നെ-
കരമരിന്താ, പൊരുന്താനവന്മാരുടെ
കരളരിന്താ, പുരാനേ! മുരാരീ! കണാ
ഒരുവരന്താ പരന്താമമേ, നീ കനി-
ന്തുരകചായീ പിണിപ്പവ്വ നീന്താവണ്ണം;
ചിരതരന്താൾ പണിന്തേനയ്യോ! താങ്കെന്നെ-
ത്തിരുവനന്താപുരന്തങ്കുമാനന്തനേ *
(ധരാതലത്തെ നീ അളന്നു, ഹിരണ്യൻ്റെ ഹൃദയത്തെ നീ പിളർന്നു; നിഷ്പ്രയാസം ബാണൻ്റെ കൈകൾ നീ അരിഞ്ഞു; എതിരിട്ട അസുരന്മാരുടെ കരൾ എരിച്ചു, പുരാനെ, മുരാരീ, നീ കണ്ടാലും, പരംധാമമേ, ഉരഗശായി, നീ കനിഞ്ഞു പിണിപ്പവ്വം (ദുഃഖസാഗരം) നീന്തിക്കടക്കത്തക്കവിധം ഒരു വരം തന്നാലും. വളരെക്കാലമായി ഞാൻ കാൽ പണിയുന്നു. അല്ലയോ തിരുവനന്തപുരത്തു തങ്ങുന്ന ആനന്ദമൂർത്തേ, എന്നെ രക്ഷിക്കുക.)
ഈ മട്ടിൽ എതുക, മോന മുതലായ ലക്ഷണങ്ങൾ സാമാന്യമായി രാമചരിതത്തിൽ യോജിക്കുന്നതിനാൽ ഈ കൃതി പാട്ടിൻ്റെ ഗണത്തിൽ മാത്രം ഉൾപ്പെടുന്നതുമാണ്.