പദ്യസാഹിത്യചരിത്രം. ഒന്നാമദ്ധ്യായം

പ്രാചീനകാലം

വേന്തർ കോൻ്റ നയനാകിവിണ്ണവർക്കമുതായുള്ളിൽ–
ച്ചാന്തിചേർ മുനിവർതേടും തനി മറക്കാതലാകി
പൂന്തഴൈക്കുഴലാൾ ചീതൈ പുണരണിമുലയ്ക്കുപ്പൂൺപാ–
യാർന്തെഴുമരക്കർ നഞ്ചായവനപതിരിത്തുതയ്യാ! (7-23)

ഇതുപേലെ രമണീയങ്ങളായ പല പദ്യങ്ങളും രാമചരിതത്തിലുണ്ട്. “വിമല നാരതമുനിവരൻ കരകമലമേന്തിന വീണയും” ഇമ്മാതിരി പ്രയോഗങ്ങൾ എത്ര കണ്ടു മാധുര്യം നിറഞ്ഞവയാണെന്നു് വിശേഷിച്ചു പറയേണ്ടതില്ലല്ലോ.