പദ്യസാഹിത്യചരിത്രം. ഒന്നാമദ്ധ്യായം

പ്രാചീനകാലം

മേൽപ്രസ്താവിച്ച ഏതാനും ഗാനങ്ങളിലെ ചില വരികൾ മാതൃകയ്ക്കായി ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ.

ദാരികൻ തൻ്റെ പടിക്കൽ ചെന്നു ധീരത കാളി വിളിച്ചീടുന്നു
ദാരികാ വീരാ പോരിന്നു വാടാ പാരമുറക്കം പൂണ്ടു കിടക്കെ
ആരെടാ വന്നു വിളിച്ചീടുന്നു ആദിപുരാനോ എമ്പ്രപുരാനോ (ഭദ്രകാളിപ്പാട്ട്)

തലമുടിയും വിരിഞ്ഞു കുന്തിദേവി
മക്കളെ മൂടിയിട്ടങ്ങിരിക്കുന്നേരം
വന്നുവീഴുന്തീയിൻ പൊരികളെല്ലാം
പൂക്കളായ് പൊഴിയുന്നു പൂമിയിങ്കൽ
അപ്പോൾ തീയടിച്ചു കെടുത്തു പീമൻ
മാതാവിനെച്ചെന്നു തൊഴുതു നിന്നു. (മാവാരതംപാട്ട്)

മൂലം പോയ് മൂലം പോയ് മൂലമ്പോയവ്വേ
മൂലക്കിഴങ്ങിന്നു മൂന്നല്ലോ വള്ളി
മൂന്നായ വള്ളിക്കു മൂലമൊന്നല്ലോ
മേലും പടർന്നങ്ങു കീഴും പടർന്നു. (വള്ളോൻപാട്ട്)