പ്രാചീനഗദ്യകൃതികൾ
“ഉർവ്വശി നിരൂപിച്ചാൾ: ഇരാജാവു് പുരൂരവാവ് എന്നിലെ വേഴ്ച കൊണ്ടു് വെഹുമാനിച്ച് ഒരിക്കലുമെന്നെ അപഹസിപ്പതില്ല. ഇവനിപ്പൊഴുതെന്നെ അപഹാസം ബെണ്ണിചിരിച്ചാൻ. ഇവൻ ഇരാജാവോ, അല്ലയോ എൻറു പരീക്ഷിപ്പിതെൻറു കൽപ്പച്ചു, കയ്യിൽ ഇരിക്കിന്റെ ചെന്താമരപ്പൂവിനെ മലർത്തുപിടിച്ച്, പത്മകോമളങ്ങളായിരുന്ന കരങ്ങൾകൊണ്ടു കടഞ്ഞുകടഞ്ഞു കേഴത്തുടങ്ങിനാൾ. അപ്പൊഴുതവനും എനിക്കിപ്പൊഴുതു പോവാനായ്ക്കൊണ്ടുമെൻറു കല്പിച്ചു പോകത്തുടങ്ങിനാൻ. അനന്തരം ഉർവ്വശി നിരൂപിച്ചാൾ: ഞാൻ കലഹിച്ച് കേഴുംപൊഴുതു രാജാവു് പോവുതില്ല.”*( ബ്രഹ്മാണ്ഡപുരാണം, പേജ് -1)
“അനന്തരം കാർത്തവീര്യാർജ്ജുനനും തന്നുടെ പുത്രവർഗ്ഗവും പടയുമ്മരിച്ചതു കണ്ടു കോപത്തോടുകൂടി അരയും തലയും മുറുക്കി കൈയിലും ആയുധം പിടിച്ചു വലിയവായിരുന്നവു ഏഴു കുതിരകൊണ്ടു തേർപൂട്ടി പുലിക്കൊടി അടയാളമായിരുന്ന തേർമ്മൽ തന്നുടെ പടയോടുംകൂട കോപപരവശനായി പരശുരാമനെ കൊൽവിതെൻറു നഗരത്തിങ്കൽ നിൻറു പുറപ്പെട്ട ശങ്‌ഖു വിളിച്ച്’, വിഷാണങ്ങൾ കൊട്ടിയും തേരു തൾ കരഞ്ഞും ആന അലറിയും, കുതിര ചറാളിയും കാലാൾപ്പട ആർത്തും ഉള്ള ശബ്ദത്തിനാൽ ജഗം ചെകിടുപടത്തു ചൊല്ലിന്റെ കാലത്തു്. കാണിന്റെ സഹായകനാകിന്റെ സാരധി പരശുരാമനെ നോക്കി ച്ചൊന്നാൻ: ‘രാമ! രാമ! ഓർത്തുകൊൾക രാജാവു കാർത്തവിര്യാർജ്ജുനൻ വാരിൻറനെൻറു തൊൻറുമാറിരിക്കിൻറതു ശബ്ദം : ആദിത്യമണ്ഡല മുടിപ്പോയിതു പൊടിപ്പരപ്പുകൊണ്ടു്; അനേകമായിരം കൊടിമരങ്ങൾ കാണാകിൻറിതു. പർവ്വതംകണക്കു വലിയവായിരിക്കിന്റെ ആനത്തലവങ്ങളും കാണാകിൻറിതു. പുലി അലറുംകണക്കെ കേൾക്കായിൻറിതു തേരുരുളൊച്ച. സമുദ്രത്തിൽ തിരപോലെ ഒൻറിനു മീതെമീനെ കാണാകിൻറിതു കുതിരപ്പട. അനന്തരം ഇരാജാവിന്റെ കൊടിയടയാളവും കാണാകിൻറിതു. രാജാവിനെയും കാണായിതു. ആയിരം കൈകളിലും പിടിക്കപ്പെട്ട ആയുധങ്ങളോടുകൂടെ മന്ദരപർവ്വതത്തിനുടെ ശിഖരപ്പരപ്പെൻറു തോൻറുമാറിരിക്കിൻറിതു’ എൻറു സാരഥി ചൊല്ലക്കേൾക്കിന്റെ പരശുരാമൻ രാജാവു വരിൻറവനെ നോക്കി സ്മിതംപെണ്ണി വിജയമാകിന്റെ വിൽ കൈയ്പ്പിടിച്ചു് അമ്പൂരിക്കൊണ്ടു മുൻനോക്കി ച്ചെൻറു കലഹത്തുടങ്ങിനാൻ.”*( ബ്രഹ്മാണ്ഡപുരാണം, പേജ് 83, 84)