പ്രാചീനഗദ്യകൃതികൾ
മേല്പറഞ്ഞ ശാസനങ്ങളുടെ ഉത്ഭവകാലത്തെപ്പറ്റി അനേകം തർക്കങ്ങൾ ഇന്നും നിലവിലുണ്ടു്. കഴിഞ്ഞ അദ്ധ്യായത്തിൽ ചിലതു പ്രകാശിപ്പിച്ചിട്ടുള്ളതുമാണു്. പട്ടയങ്ങളുടെ കാലം എട്ടാം നൂറ്റാണ്ടോ, അനന്തര നൂറ്റാണ്ടുകളോ ആയിരിക്കണമെന്നാണു് ചരിത്രഗവേഷകന്മാരിൽ പലരുടേയും മതം. വീരരാഘവപ്പട്ടയം ഒന്നാമദ്ധ്യായത്തിൻ്റെ അവസാനത്തിൽ ഉദ്ധരിച്ചിട്ടുണ്ടല്ലോ. അതിലെ ഭാഷയിൽനിന്നും അക്കാലത്തെ മലയാളത്തിൻ്റെ സ്വരൂപം നിർണ്ണയിക്കാൻ പ്രയാസമാണ്’. തനിത്തമിഴാണു് അതിലുള്ളതു് – ലിപി വട്ടെഴുത്തും. മറ്റു പട്ടയങ്ങളുടെ സമ്പ്രദായവും ഇതുതന്നെ.
ഏതാണ്ട് ഇതേ കാലഘട്ടത്തോടടുത്തുണ്ടായ മറ്റുചില ശാസനങ്ങളും നോക്കുക:
“ശ്രീ കോ മാറഞ്ചടൈയർ (കുളു) ഇരുപത്തേഴാമാണ്ടു ചേരമാനാർ പടൈ വിഴുഞത്തു പുരത്തു വിട്ടുഴക്കക്കരൈക്കോട്ടെ അഴിപ്പാൻ വര പെരുമാനടികളുള(ന്പു)മിക്കുള ഇരണകീർത്തി(യ)മ് അമർക്കഴിയുമ് ഉൾവീട്ടി നൊറ്റൈച്ചേവകർ കോട്ടൈ അഴിയാമൈ കാത്തെറിന്തു പലരുമ് പട്ട ഇടത്തു ഇരണകീർത്തി ഉൾവീട്ടച്ചേവകൻ കൊഴവൂർ കൂറ്റത്തുപ്പെരുമൂർത്താതമ് പെരുന്തിണൈ(അ)ത്തിരത്താൻ പലരോടു(ങ്) കുത്തിപ്പട്ടാൻ ഇരുപത്.”
-മ്യൂസിയം ശിലാശാസനം
“സ്വസ്തിശ്രീ. വിക്രമാദിത്യവരഗുണർക്കുയാണ്ടു എട്ടു. പങ്കുനത്തിങ്കൾ തിരുനന്തിക്കരൈ ഇരുന്തു അടികൾ…ങ്കനാട കിഴവൻ മകൾ ആയ് ങ്കുല മാതേവിയായിന മുരുകഞ്ചേന്തിയൈത്തിരുവടിച്ചാർത്ത ഇവളുക്കു്ക്കുടിയാക അട്ടിക്കുടുത്ത പു…ള്ളുവനാടു മേർകോട്ടുപ്പഴങ്കോപ്പറ്റു ചെങ്കണാവന്തടി പലവിതൈ-ർകല വിത്തുപ്പാടുമ് കുതാളങ്കോടു് തടി പല വിതൈ ഐങ്കുല വിത്തുപ്പാടുമ് ഇതനൊടു ചൊൽവന…”
-Huzur Office Plate
“സ്വസ്തിശ്രീ. കൊല്ലന്തൊറ്റി നൂറ്റുനാർപത്തൊൻപതാമാണ്ടു തുലാത്തുനാൾ വിയാഴനിൻറ മിരിച്ചിക ഞായിററു ഞായിരാണ്ട അച്ചുവതി ഇന്നാളാൽ കൊല്ലത്തു പനൈങ്കാവിൽ കൊയിലുളുയരിയ കൊട്ടിലുൾ തിരുച്ചെങ്കുറൂർപ്പരുടൈപ്പെരുമക്കൾ കൂട്ടംകൂടി ഇരുന്തരുളിയെടത്തു വൈച്ചു തിരുക്കലൈയപുരത്താതിച്ചനുമൈയമ്മൈ അയിരുരിൽ പിരതിട്ടൈ ചെയ്ത പട്ടാരകരൈയുമ് പട്ടാരകർക്കൊള്ള പൂമിയുമ് ആദിച്ചനുമൈയമ്മക്കു നിരൊട്ടടിക്കൊടുത്താൻ വെണാട്ടുടയ ശ്രീവല്ലപങ്കൊതൈ..”
മാമ്പള്ളി താമ്രശാസനം *(ശാസനസമാഹാരം, പേജ് 33).