പ്രാചീനമണിപ്രവാളം
ലീലാതിലകത്തിൽ മണിപ്രവാള ലക്ഷണം കുറിച്ചിട്ടുള്ള ഭാഗം ഈയവസരത്തിൽ നമ്മുടെ പ്രത്യേക ശ്രദ്ധയെ അർഹിക്കുന്നു. ‘ഭാഷാ സംസ്കൃതയോഗോ മണിപ്രവാളം”. മണിസ്ഥാനീയങ്ങളായ ഭാഷാ പദങ്ങളുടെയും പ്രവാളസ്ഥാനീയങ്ങളായ സംസ്കൃത വിഭക്ത്യന്തപദങ്ങളുടെയും സഹൃദയ സമ്മതമായ യോഗത്തിനാണു തിലകത്തിൽ മണിപ്രവാളമെന്ന പേർ കൊടുത്തിട്ടുള്ളതു്. ”സന്ദർഭേ സംസ്കൃതീ കൃതാ ച” എന്ന സൂത്രപ്രകാരം ദ്രാവീഡ പ്രകൃതികളിൽ സംസ്കൃത വിഭക്തി പ്രത്യയങ്ങളും ലകാരങ്ങളുംകൂടി അക്കാലത്തു പ്രയോഗിച്ചുവന്നിരുന്നു.
“മണ്ടന്തി പാന്ഥനിവഹാഃ പടിബന്ധപേട്യാ
മിന്നാമ്മിനുങ്ങനിവഹാശ്ച മിനുങ്ങയന്തി”
എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ നോക്കുക. അതുപോലെതന്നെ,
”കണ്ടം വണ്ടിൻനിറമുടയനെ കെങ്കനീരോടു തിങ്കൾ-
ത്തുണ്ടം ചാർത്തും പരനെ വരമാതിന്നു മെയ് പരതിയോനെ”
