ഭാഷയുടെ ഉത്പത്തി
“ഹരിഃ ശ്രീമഹാഗണപതെ നമഃ
ശ്രീഭൂപാലനരപതി വീരകേരളശക്രവർത്തി ആദിയായി മുറമുറൈയേ പലനൂറായിരത്താണ്ടു ചെങ്കോലുനടത്തായിനിൻറ ശ്രീവീരരാഘവ ശക്രവർത്തി തിരുവിരാജ്യം ചൊല്ലായിൻറെ മകരത്തുൾവിയാഴം മീനഞായറു ഇരുപത്തൊൻറുചെൻറ ശനിരോഹിണിനാൾ പെരിൻകോയിലകത്തിരുൻറരുളെ മകോതൈർ പട്ടണത്തു ഇരവികോർത്തനായ ചേരമാൻ ലോകപെരുംചെട്ടിക്കു മണിക്കിരാമപ്പട്ടം കുടുത്തോം, വിളാപാടയും. പവനത്താങ്കും, വെറുപേരും, കടത്തുവളെഞ്ചിയമും, വളഞ്ചിയത്തിൽ തനിച്ചെട്ടും, മു(ൻ)ച്ചൊല്ലും, മൂന്നടേയും, പഞ്ചവാദ്യമും, ശംഖും, പകൽ വിളക്കും, പാവാടയും, ഐന്തോളമും, കൊറ്റക്കുടയും, വടുകപ്പറയും, ഇടപിടിത്തോരണം, നാലുചേരിക്കും തനിച്ചെട്ടും കുടുത്തോം. വാണിയരും ഐംകമ്മാളരേയും അടിമക്കുടുത്തോം. നഗരത്തുക്കു കർത്താവായ ഇരവികൊത്തനക്കു, പറകൊണ്ടളന്തു നിറകൊണ്ടടുതൂക്കി നൂൽകൊണ്ടു പാകിയെണ്ണിൻറെതിലും എടുക്കിൻറതിലും ഉവി(പ്പി)നൊടു ശക്കരയോടു കസ്തൂരിയൊടു വിളക്കെണ്ണയൊടു ഇടയിൽ ഉള്ളതു എപ്പേപ്പെട്ടതിനും തരകും അതിനടുത്ത ചുങ്കവും കൂട കൊടുങ്കല്ലൂർ അഴിവിയോടു ഗോപുരത്തോടു വിശേഷാൽ നാലുതളിയും, തളിക്കടുത്ത കിരാമത്തോടിടയിൽ നീർമുതലായി ചെപ്പേട് എഴുതിക്കുടുത്തോം. ചേരമാൻ ലോകപെരും ചെട്ടിയാന ഇരവികൊർത്തനുക്കു. ഇവൻ മക്കൾമക്കൾക്കെ വഴിവഴിയെ വേറാകക്കുടുത്തോം. ഇതറിയും പൻറിയൂർ കിരാമമു(ം) ചോകിരക്കിരാമമും അറിയെ കുടുത്തോം. വേണാടും ഓടനാടുമറിയക്കുടുത്തോം. ഏറനാടും വള്ളുവനാട്ടുമറിയക്കുടുത്തോം. ചന്ദ്രാദിത്യകളുള്ളനാളെക്കു കുടുത്തോം. ഇവർകൾ അറിയ ചെപ്പേടെഴുതിയ ചേരാമൻ ലോകപ്പെരുന്തട്ടാൻ നമ്പിച്ചെടയൻ കൈയെഴുത്ത്.”*(കൊച്ചി ലോക ചരിത്രം, ഒന്നാം ഭാഗം. പേജ് 124-125).
