ഭാഷാവിജ്‌ഞാനീയം (രണ്ടാംഭാഗം)
ഏകദേശ രൂപം
“ഇന്ന് നാം വിഭാവനം ചെയ്യുന്ന രൂപത്തിൽ 40,000 വിഷയങ്ങൾ ഉൾക്കൊള്ളിച്ച് 10,000 പുറത്തിൽ ഒതുങ്ങിനില്ക്കുന്ന പത്തു വാല്യങ്ങളായിരിക്കും മലയാള സർവ്വവിജ്ഞാനകോശം. ഇന്നത്തെ സങ്കല്പം ഒന്നുകൂടി വിപുലമായ തോതിൽ വികസിച്ചുകൂടായ്കയില്ല, എന്നാലും താൽക്കാലികങ്ങളായ പല പരിമിതികൾക്കും വിധേയമായി ഇന്നത്തെ അതിൻ്റെ രൂപം ഇതാണു്. ഈ മഹത്തായ സംരംഭത്തിനു വിജ്ഞാന കുതുകികളും സംസ്‌കാര സമ്പന്നരുമായ കേരളീയരുടെ പരിപൂർണ്ണമായ സഹകരണം നമുക്കു പ്രതീക്ഷിക്കാം. വിവിധ വിജ്ഞാന മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന മറ്റു ഭാരതീയ പണ്ഡിതന്മാരുടേയും ചിന്തകന്മാരുടേയും ശാസ്ത്രജ്ഞന്മാരുടേയും സഹകരണവും നാം പ്രതീക്ഷിക്കുന്നുണ്ടു്.”
