പദ്യസാഹിത്യചരിത്രം. മൂന്നാമദ്ധ്യായം

മണിപ്രവാളകാവ്യങ്ങൾ

സന്ദേശത്തിൻ്റെ നിർമ്മാണകാലത്തെപ്പററി പണ്ഡിതപ്രവരനായ എൻ. ഗോപാലപിള്ള പുറപ്പെടുവിച്ചിട്ടുള്ള അഭിപ്രായവും ചിന്തനീയമാണ്. കൊല്ലം 367 മുതൽ 525 വരെയുള്ള കാലഘട്ടത്തിനിടയിൽ, കർക്കടകത്തിൽ വ്യാഴവും, മേടമാസവും, മകയിരം നക്ഷത്രവും പഞ്ചമിയും വ്യാഴാഴ്ചയും ഒത്തുകിട്ടുന്നത്.

വീരമൗലേ, അഞ്ചാംപക്കം വരമിതു തുലോം (തിഥി പഞ്ചമിയാണു്. ഇത് ഏറ്റവും നല്ലതുതന്നെ.) നളിനവനീതയ്ക്കിമ്പനേ, വാരവും നാളും നൻേറ മുമ്പിലേതു് (ആഴ്ചയും നക്ഷത്രവും നന്നു് മുമ്പിലേത് എന്നതിനും ഞായറാഴ്ചയും അശ്വതിനക്ഷത്രവും എന്ന അർത്ഥമാണ് ഋജുവായിട്ടുള്ളത്. മുമ്പിലേതു്=മുൻപിൽ പറഞ്ഞതു്, ആദ്യത്തേതു്, അഞ്ചാമത്തേത് എന്നു വ്യാഖ്യാനിച്ചാൽ വ്യാഴാഴ്ചയും മകയിരം നക്ഷത്രവും എന്നു വന്നുകൂടും) വേണാടരിൽ മകുടമേ, രാശിയും മേടം (ഇപ്പോഴത്തെ രാശിയും – ലഗ്നവും – മേടമാണു്) വാഗധീശൻ നാലാമേടത്തു് (വാഗ്ധീശനായ വ്യാഴം മേടത്തിൽനിന്നു നാലാമത്തെ രാശിയായ കർക്കടകത്തിലാണു്) അയം ഭൂതികാമാഖ്യയോഗം ഉപഗതഃ (ഇതാ ഭൂതികാമം എന്ന പേരോടു കൂടിയ യോഗം പ്രാപ്തമായിരിക്കുന്നു.)

”ലഗ്നാദുപചയേ കേന്ദ്രസ്ഥശ്ച ബൃഹസ്പതിഃ
ഭൂതി കാമാഖ്യായോ​ഗോഅയം യാതുരിഷ്ടഫലപ്രദഃ” എന്നു പ്രമാണം.