മണിപ്രവാളകാവ്യങ്ങൾ
അക്കാലത്തു തെക്കു തോവാളപ്രദേശങ്ങളിൽ തുലുക്കരുടെ ആക്രമണങ്ങൾ കൂടെക്കൂടെ സംഭവിച്ചിരുന്നെന്നും, ആ തുലുക്കൻപടയെ സേനാസമേതനായി ആദിത്യവർമ്മ എതിർത്തു ജയിച്ചിരുന്നെന്നും സന്ദേശത്തിൽ സൂചനകൾ കാണുന്നു.
വ്യായാമം കൊണ്ടഴകിലുദിതാമോദച്ചെശ്രവാവി–
ന്നായാസം ചെയ്തമലതുരഗം നീ കരേറും ദശായാം
പ്രാണാപായം കരുതിന തുലുക്കൻപടക്കോപ്പിനെണ്ണം
ചൊൽവുണ്ടല്ലോ സുരപരിഷദാമപ്പൊടിച്ചാർത്തു ചെൻറ്.
എന്നുള്ള പദ്യം അതിനും ഉപോദ്ബലകമാണ്.
എണ്ണിക്കൊള്ളാം പടയിലെഴുനള്ളത്തു കൊല്ലത്തു നിൻ്റോ
കണ്ണിൽ കൂടാതടയരുടൽ കൂറാളി, തോവാളനിൻേറാ
വർണ്ണിച്ചേറ്റം ഭുജഗശയനം കണ്ടു കൈകൂപ്പുവാനെൻ
പുണ്യത്തിൻ്റെ പെരുമ നവരം നിൻവരത്തെൻറു മന്യേ.
എന്നു നായകൻ സന്ദേശഹരനെ സ്വാഗതം ചെയ്യുന്നതും മേൽപ്പറഞ്ഞ വസ്തുതയെത്തന്നെ ദൃഢീകരിക്കുന്നു.
