പദ്യസാഹിത്യചരിത്രം. ഒൻപതാമദ്ധ്യായം

മറ്റു ഭാഷാഗാനങ്ങൾ

പട്ടാളജാലവും, കെട്ടു ചുമപ്പതി-
നൊട്ടകം കാലരഥങ്ങളശ്വങ്ങളും
ചട്ടതൊപ്പി ധരിച്ചീടും പ്രഭുക്കളും
ഒട്ടല്ല പട്ടാണി ചെട്ടി ചട്ടന്മാരും
നാണയം മാറുന്ന വാണിഭക്കാരരും
വേണുനാദം വീണവായനക്കാരരും
ക്ഷോണീതലം തന്നിലുള്ള ധാന്യങ്ങൾക്കു
കാണംകൊടുക്കുന്ന ശോണാധരന്മാരും
ചേടകന്മാരുമകമ്പടിക്കാരരും
ചേടികൂടാതൊട്ടു മഞ്ചൽഭടന്മാരും
പാഠകക്കാരരും മോടികൈക്കൊണ്ടങ്ങു
കൂടെനിന്നീടുന്ന രായസക്കാരരും
പല്ലക്കുകാരരും വെള്ളിത്തടിക്കാരും
ഉല്ലാസമാർന്നുള്ള വില്ലാധരന്മാരും.

അങ്ങനെ കേരളീയരായ പലരും ആ ജാഥയിൽ പങ്കെടുക്കുന്നുണ്ട്. ഇതുപോലെ കൗതുകകരമായ വർണ്ണനകൾ പലതും പ്രസ്തുത കൃതിയിൽ കാണാം.