പദ്യസാഹിത്യചരിത്രം. ഒൻപതാമദ്ധ്യായം

മറ്റു ഭാഷാഗാനങ്ങൾ

അത്ഭുതമാലിക: ക്രിസ്തുവിൻ്റെ 33 അത്ഭുതപ്രവൃത്തികൾ വർണ്ണിക്കുന്നു. സ്ത്രീകൾക്ക് കൈകൊട്ടിപ്പാടുവാൻതക്ക പാകത്തിലാണ് അതിൻ്റെ രചന.

കല്യാണശീലേ കനകമുഖിബാലേ!
കൈത്താളം കിന്നരം വീണജാലം
ഉല്ലാസപൂർവ്വം മുഴക്കി ചൊൽക കുമ്മി
ഊരെങ്ങും കേട്ടിടാൻ ജ്ഞാനപ്പെണ്ണേ – ഇതു
സാരകുമ്മിയെടോ യോഗപ്പെണ്ണേ
വട്ടമിട്ടാടി കുമ്മിയടിജ്ഞാന
മംഗലകന്നിമാരേവരുമേ
അട്ടഹസിച്ചീടിൻ വാത്സല്യദൈവത്തിൻ
അത്ഭുതമാലിക ജ്ഞാനപ്പെണ്ണേ – ഇതിൽ
അല്പവും പൊയ്യില്ലേ യോഗപ്പെണ്ണേ!

രൂപഭാവങ്ങളിൽ ഈ രണ്ടു കൃതികളും ഉയർന്നുനില്ക്കുന്നു എന്നു നിശ്ശങ്കം പ്രസ്താവിക്കും.