മറ്റു ഭാഷാഗാനങ്ങൾ
പതിനെട്ടുവരെയുള്ള വൃത്തങ്ങളെ കാവ്യത്തിൽ പ്രതിപാദിച്ചിട്ടുള്ളൂ എന്നു പ്രസ്താവിച്ചുവല്ലോ. ഒന്നാം വൃത്തത്തിൽ ലോകസൃഷ്ടി, പാപം, ജലപ്രളയം. ബാബേൽപുരം എന്നിവയെപ്പറ്റി വർണ്ണിക്കുന്നു.
ആദപിഴയാലുദീതപാപമതൊഴിപ്പാൻ
മേദിനിയിൽ ബേതലപുരേയവതരിച്ചോൻ
വേദനിധിയായ പരമേശുമിശിഹാതാൻ
വേദനയകറ്റുക നമുക്കു–ഗുണനാഥ
വേദചരിതം സമുചിതം പറവതിന്നും
ആദിതിരുനായക വിലാസമറിവാനും
മോദമിയലുന്നൊരടിയൻ്റെ ഹൃദയത്തിൽ
ആദിവചനം കരുണചെയ്ക – ഗുണനാഥ!
ഇങ്ങനെയാണു കാവ്യാരംഭം. കവി, രാമായണം ഇരുപത്തിനാലുവൃത്തകാരനെയാണ് ഇവിടെ പിന്തുടരുന്നതെന്നു സ്പഷ്ടമാണല്ലോ. അക്കാലത്തെ മണിപ്രവാള കൃതികളിൽ ഉന്നതമായ ഒരു സ്ഥാനം ക്രൈസ്തവ വേദചരിതത്തിനും നല്കാമെന്നുള്ളതിൽ സംശയിക്കേണ്ടതില്ല.