പദ്യസാഹിത്യചരിത്രം. പതിന്നാലാമദ്ധ്യായം

മഹാകാവ്യങ്ങൾ

കേരളത്തിലെ മരുമക്കത്തായത്തിൻ്റെ അന്വർത്ഥതയെ കവി സ്ഥാപിക്കുന്നതും രസമായിട്ടുണ്ട്

മാതാവിലാം ശിശുവിനേയുമതിന്നു പാലും
ധാതാവിണക്കിയതു താതനിലല്ലയല്ലോ?
ഭൂതാർത്ഥമിങ്ങനെ ധരിച്ചവർ ബുദ്ധിപൂർവ്വം
നേതാക്കൾ മാതൃവഴിതാനതിലേർപ്പെടുത്തി.

പന്തളം രാജധാനിവർണ്ണനയിൽ പരദൈവതമായ അയ്യപ്പനെ വർണ്ണിക്കുന്നതും ശ്രദ്ധേയമാണു്. നോക്കുക:

കാലാഹിയാണു ജനകൻ്റെ വിഭൂഷ, ശുദ്ര-
തൂലാഭമാം ഫണിയിലമ്മ കിടപ്പുമാക്കി

ബാലാര്യനാം തിരുവടിക്കു പുലിപ്പുറത്താം
ലീലാസവാരി, വളരെസ്സദൃശം പൊരുത്തം.