മഹാകാവ്യങ്ങൾ
മഹാകാവ്യങ്ങളുടെ കാലം കഴിഞ്ഞുപോയി എന്നു ചിലർ വിചാരിക്കുന്നതു് അസ്ഥാനത്താണെന്നും ഇത്തരം കാവ്യങ്ങളുടെ പുറപ്പാടു വിളംബരം ചെയ്യുന്നു. ആകൃതിയിലും പ്രകൃതിയിലും മഹത്വം പൂണ്ട ഒരു മഹാകാവ്യമായിട്ടുണ്ട് പി. ജി. നായരുടെ നളോദയം എന്നു പറയുവാൻ ശങ്കിക്കേണ്ടതില്ല.
രസാനുഗുണമായ വർണ്ണനകളാണല്ലൊ മഹാകാവ്യങ്ങളുടെ വിജയം കുറിക്കുന്നത്. നളോദയത്തിൽ അവ സമുചിതമായി വിലസുന്നതു കാണാം. ദ്വിതിയാക്ഷരപ്രാസം തുടങ്ങിയവയും പദവിന്യാസപടുവായ കവി ഇതിൽ അനായാസമായി പ്രയോഗിച്ചിരിക്കുന്നു. ചില ശ്ലോകങ്ങൾ ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ.
ശീതാംശുവംശാംബുധി പൂർണ്ണചന്ദ്രൻ,
പീതാംബരാംഘ്രിദ്വയഭക്തിസാന്ദ്രൻ,
സ്ഫീതാരി ദൈതേയ തനിക്കുപേന്ദ്രൻ
വീതാഘനത്രേ നിഷധാവനീന്ദ്രൻ. (സ. 1, ശ്ലോകം 18)
ക്ഷിതിയിലെവനുമുണ്ടാം സർവ്വസന്താപസൗഖ്യ–
സ്ഥിതികളവനൊടൊപ്പം പൂർവ്വജന്മാർജ്ജിതങ്ങൾ
അതിവനുമനുഭവ്യം, സാദ്ധ്വിയെന്നാകിലും തൽ
പ്രതികരണമവൾക്കും, കർമ്മബന്ധം വിചിത്രം! (സ. 15, ശ്ലോകം 24)
25 സർഗ്ഗങ്ങളും 2500-ൽ പരം ശ്ലോകങ്ങളും അടങ്ങിയ ഒരു മഹാകാവ്യമാണു് നളോദയം.
