പദ്യസാഹിത്യചരിത്രം. അനുബന്ധം

രണ്ടു സുപ്രസിദ്ധ ഗാനങ്ങൾ

​ഗദ്ധ്യം:
‘അല്ലയോ ജഗദീശ, അങ്ങയുടെ മുമ്പിൽ എനിക്കുള്ള പ്രാർത്ഥന ഇത്രമാത്രമാണു്: എൻ്റെ ഹൃദയ ദാരിദ്ര്യത്തിൻ്റെ നാരായവേരിനെ ചുവടോടെ അങ്ങു വെട്ടി മുറിക്കുക. എൻ്റെ സന്തോഷ സന്താപങ്ങളെ നിസ്സാരമായി വഹിക്കുന്നതിനുള്ള ശക്തി എനിക്കു പ്രദാനം ചെയ്താലും. എൻ്റെ പ്രേമം പരോപകാരകൃതമായ സേവനത്തിൽ ഫലപ്രദമാക്കി തീർക്കുന്നതിനുള്ള ശക്തി എനിക്കു തന്നരുളിയാലും. ഏഴകളെ സ്വന്തമല്ലെന്നു കരുതി ഒരിക്കലും തള്ളിക്കളയാതിരിക്കാനും, മദോന്മത്തമായ പ്രതാപത്തിൻ്റെ മുമ്പിൽ അവശനായി ഒരിക്കലും തലകുനിക്കാതിരിക്കാനുമുള്ള ശക്തി എനിക്കു നൽകിയാലും. അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന നിസ്സാര സംഗതികളിൽനിന്നും എപ്പോഴും എൻ്റെ ഹൃദയം ഉയർന്നുനിൽക്കാൻ ശക്തിയരുളിയാലും. എൻ്റെ കഴിവു മുഴുവൻ ഭക്തിപൂർവ്വം അങ്ങയുടെ ഹിതത്തിനായി അർപ്പിക്കുവാനുള്ള ശക്തി എനിക്കരുളിയാലും.’