വിനോദകവനപ്രസ്ഥാനം
കണ്ണുകൊണ്ടിന്നു ഞാൻ കേൾക്കുന്നു നിൻമണം
നിർണ്ണയം നാവിനാൽ കാണുന്നു നിൻ സ്വരം
സ്പർശിച്ചു നിൻ സ്വാദ് കാതിനാൽത്തന്നെ നീ
കൈയാൽ ചെകിട്ടത്തു മാം കടാക്ഷിക്കൊലാ.
സഞ്ജയൻ്റെ ഹാസകവനങ്ങൾ ‘ഹാസ്യാഞ്ജലി’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലെ ‘മൂട്ടയും കൊതുകും’ എന്ന കവിതയിൽനിന്നു് ഒരു ഭാഗം ഇവിടെ ഉദ്ധരിക്കാം:
മക്കുണത്തോടു മൂളുന്നു കൊതു; നീയൊരു ചൂഷകൻ
തൊഴിലാളിമനുഷ്യൻ്റെ ചോര കട്ടു കുടിക്കുവോൻ;
സംഘടിപ്പിച്ചിടും ഞാനെൻ തൊഴിലാളി സഖാക്കളെ
ഇച്ചൂഷണത്തിന്നെതിരായ് നിൻ്റെ കാലമടുത്തുപോയ്,
ഉദയംതൊട്ടന്തിയോളം വേലചെയ്തു പൊറുത്തിടും
നരൻ്റെ ചോര ശാപ്പിട്ടു പുലരും നീചനാണു നീ;
നിണക്കൊടി പറപ്പിച്ചു പാറും ഞാൻ വീടുതോറുമേ;
പ്രക്ഷോഭണം കൂട്ടിടും ഞാൻ പ്രസംഗം പൊടിപാറ്റിടും;
നിന്നെച്ചവിട്ടിത്തേപ്പിക്കാതടങ്ങുകയുമില്ല ഞാൻ
മാർക്സ് ഞാൻ, ലെനിനീ ഞാൻതാൻ സ്റ്റാലിൻ ഞാനോർക്ക ദുർമ്മതേ!
ഇങ്ങനെ വിനോദവും വിജ്ഞാനവും നിറഞ്ഞ പലതും അതിലുണ്ട്. ഹാസത്തെപ്പറ്റി അദ്ദേഹം പറഞ്ഞിട്ടുള്ള ഒരഭിപ്രായംകൂടി ഉദ്ധരിച്ചുകൊണ്ട് ഈ ഭാഗം അവസാനിപ്പിക്കാം: